സേവിംഗ്സ് അക്കൗണ്ട് - ഇപ്പോൾ ഡിജിറ്റലായി തുറക്കൂ *

സേവിംഗ്സ് അക്കൗണ്ട് - ഇപ്പോൾ ഡിജിറ്റലായി തുറക്കൂ *

ഒരാൾ ബാങ്കിംഗ് ആരംഭിക്കുമ്പോൾ, തിരഞ്ഞെടുക്കാവുന്ന ഏറ്റവും സാധാരണമായ അക്കൗണ്ടാണ് സേവിംഗ്സ് അക്കൗണ്ട്. സമ്പാദ്യശീലം അല്ലെങ്കിൽ വരുമാനത്തിന്റെ ഒരു ഭാഗം മിച്ചം വയ്ക്കുന്നത് പ്രോത്സാഹിപ്പിക്കുക എന്നതാണ് സേവിംഗ്സ് അക്കൗണ്ടിന്റെ പിന്നിലുള്ള ആശയം. HDFC ബാങ്കിൽ ഒരു സേവിംഗ്സ് അക്കൗണ്ട് തുറക്കുന്നതിന് നിങ്ങൾക്ക് ഓൺ‌ലൈനായി അപേക്ഷിക്കാനും വ്യത്യസ്ത വിഭാഗങ്ങൾക്കൊപ്പം വരുന്ന നിരവധി ആനുകൂല്യങ്ങളുടെയും എക്സ്ക്ലൂസീവ് ഡീലുകളുടെയും പ്രയോജനം നേടാനും കഴിയും. ഓൺലൈൻ സേവിംഗ്സ് അക്കൗണ്ട് തുറക്കുന്ന പ്രക്രിയ ലളിതവും എളുപ്പവുമാണ്, മാത്രമല്ല ഇത് കുറച്ച് ഘട്ടങ്ങളിലൂടെ ഓൺലൈനായിത്തന്നെ പൂർത്തിയാക്കാനും കഴിയും.


ഇപ്പോൾ, ബാങ്കിംഗ് ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലും ഡിജിറ്റലൈസേഷൻ വർദ്ധിച്ചതോടെ, ഒരു അക്കൗണ്ട് ഉടമയ്ക്ക് HDFC ബാങ്കിന്റെ നിരവധി ശാഖകളിലൂടെയും ATMകളിലൂടെയും മാത്രമല്ലാതെ  നെറ്റ്ബാങ്കിംഗ് അല്ലെങ്കിൽ ഞങ്ങളുടെ മൊബൈൽ ആപ്ലിക്കേഷൻ വഴി സേവിംഗ്സ് അക്കൗണ്ട് 24x7 ഉപയോഗിക്കാൻ കഴിയും. ഡെബിറ്റ് കാർഡുകളിലെ എക്‌സ്‌ക്ലൂസീവ് ഡീലുകളും ഓഫറുകളും  ജീവിതശൈലി ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങൾ ഉൾപ്പെടെ നിങ്ങൾക്ക് പരമാവധി പ്രയോജനപ്പെടുത്താനും സാധിക്കും. ATMകളിൽ നിന്ന് പരിധിയില്ലാതെ പണം പിൻവലിക്കാനുള്ള സൗകര്യവും സീറോ ബാലൻസ് മെയിന്റനൻസും പോലുള്ള പല  സവിശേഷതകളും HDFC ബാങ്കിന്റെ ചില സേവിംഗ്സ് അക്കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്നു. ഇത് സേവിംഗ്സ് അക്കൗണ്ടിനെ കൂടുതൽ ജനപ്രിയമാക്കാൻ സഹായിക്കുന്നു.


ഇനിയും കാത്തിരിക്കുന്നതെന്തിന്? HDFC ബാങ്കിൽ ഒരു സേവിംഗ്സ് അക്കൗണ്ട് തുറക്കുന്നതിനും നിങ്ങളുടെ സമ്പാദ്യശീലം ആരംഭിക്കുന്നതിനും ഏറ്റവും നല്ല സമയമാണിത്.


* സാധാരണ സേവിംഗ്സ്, വനിതകളുടെ അക്കൗണ്ട്, സേവിംഗ്സ്മാക്സ്,മുതിർന്ന പൗരന്മാരുടെ അക്കൗണ്ട്, ഡിജി സേവ് യൂത്ത് അക്കൗണ്ട് എന്നിവയെല്ലാം ഡിജിറ്റലായി തുറക്കാൻ കഴിയും.

നിങ്ങൾക്ക് മനസ്സിനിണങ്ങിയ ഒരു സേവിംഗ്സ് അക്കൗണ്ട് ഉടനടി തുറക്കാൻ കഴിയും!

  • സ്ത്രീകൾ, മുതിർന്ന പൗരന്മാർ, ചെറുപ്പക്കാർ, പ്രീമിയം ഉപഭോക്താക്കൾ എന്നിവർക്കായുള്ള പ്രത്യേക അക്കൗണ്ടുകൾ
  • വീഡിയോ KYC ഉപയോഗിച്ച് ഡിജിറ്റലായി എഴുത്തുജോലികൾ കൂടാതെ ഉടൻതന്നെ അക്കൗണ്ട്  തുറക്കുക
  • നിങ്ങളുടെ ഡെബിറ്റ് / ATM കാർഡ്, SmartBuy, PayZapp എന്നിവ ഉപയോഗിച്ച് പ്രതിമാസ സേവിംഗ്സ്

Specialé Gold, Specialé Platinum

  • പ്രീമിയം ലൈഫ്‌സ്റ്റൈൽ ആനുകൂല്യങ്ങൾ ആസ്വദിക്കുക
  • മികച്ച ആരോഗ്യ പരിരക്ഷയും ഇൻഷുറൻസ് പരിരക്ഷയും നേടുക
  • ലോക്കറുകൾക്കും ഡീമാറ്റ്, ട്രേഡിംഗ് അക്കൗണ്ടുകളിലും മുൻ‌ഗണനാ വിലനിർണ്ണയം നേടുക
  • മെച്ചപ്പെട്ട ഇടപാട് പരിധി

സേവിംഗ്സ്മാക്സ് അക്കൗണ്ട്

  • ഓട്ടോമാറ്റിക് സ്വീപ്പ്-ഇൻ സൗകര്യം ഉപയോഗിച്ച് നിഷ്‌ക്രിയമായ പണത്തിന് ഉയർന്ന പലിശ നേടുക
  • ലൈഫ് ടൈം പ്ലാറ്റിനം ഡെബിറ്റ് കാർഡ്
  • അപകടം മൂലമുണ്ടാവുന്ന ആശുപത്രിച്ചെലവുകൾക്ക് ഒരു ലക്ഷം രൂപയുടെ പരിരക്ഷ ഉപയോഗിച്ച് സുരക്ഷിതരായിരിക്കുക
  • ATMകളിൽ നിന്ന് പരിധിയില്ലാത്ത പണം പിൻവലിക്കാനുള്ള സൗകര്യം

വനിതാ സേവിംഗ്സ് അക്കൗണ്ട്

  • നിങ്ങളുടെ എല്ലാ ചെലവുകൾക്കും EasyShop വിമൻസ് ഡെബിറ്റ് കാർഡ് നേടുക
  • ചെലവഴിക്കുന്ന ഓരോ  200 രൂപയ്ക്കും 1 രൂപവീതം ക്യാഷ് ബാക്ക്
  • ഇരുചക്ര വാഹന വായ്പയ്ക്ക് 2% കുറവ് പലിശനിരക്ക്

സാധാരണ സേവിംഗ്സ് അക്കൗണ്ട്

  • ഒരു വ്യക്തിഗത ചെക്ക്ബുക്ക് സ്വന്തമാക്കുക
  • നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഇന്റർനാഷണൽ ഡെബിറ്റ് കാർഡുകളായ Millennia ഡെബിറ്റ് കാർഡ് അല്ലെങ്കിൽ Rupay പ്രീമിയം ഡെബിറ്റ് കാർഡ് തിരഞ്ഞെടുക്കുക.
  • BillPay സേവനം ഉപയോഗിച്ച് നിങ്ങളുടെ ബില്ലുകൾ സുരക്ഷിതമായും സൗകര്യപ്രദമായും അടയ്ക്കുക

മുതിർന്ന പൗരന്മാരുടെ അക്കൗണ്ട്

  • പ്രതിവർഷം 50,000 രൂപയുടെ അപകടം മൂലമുണ്ടാവുന്ന ആശുപത്രിച്ചെലവുകൾ തിരിച്ചുകിട്ടാനുള്ള സൗകര്യം നേടുക
  • 15 ദിവസത്തെ ആശുപത്രിവാസത്തിന് പ്രതിദിനം 500 രൂപവീതം ക്യാഷ് അലവൻസ് ക്ലെയിം ചെയ്യുക
  • സ്ഥിര നിക്ഷേപങ്ങളിൽ (FD കൾ) മുൻഗണനാ നിരക്ക് സ്വന്തമാക്കുക

ഡിജിസേവ് യൂത്ത് അക്കൗണ്ട്

  • നിങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കുമുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ
  • ആദ്യവർഷം സൗജന്യമായി Millennia ഡെബിറ്റ് കാർഡ്
  • എല്ലാ വിഭാഗങ്ങളിലും വർഷം മുഴുവനും ഓഫറുകൾ

സ്ഥാപന സംബന്ധിയായ സേവിംഗ്സ് അക്കൗണ്ട്

  • ക്യാഷ് മാനേജുമെന്റ് സേവനങ്ങൾ വഴി സംഭാവനകളും ഫീസുകളും കൈകാര്യം ചെയ്യുക
  • HDFC ബാങ്ക് പേയ്‌മെന്റ് ഗേറ്റ്‌വേ എളുപ്പത്തിലുള്ള ശേഖരത്തിലേക്ക് അക്കൗണ്ട് ലിങ്കുചെയ്യുക
  • ജീവനക്കാർ, വിൽപ്പനക്കാർ തുടങ്ങിയവർക്കുള്ള പണമിടപാടുകൾ ഓൺലൈനിൽത്തന്നെ ലളിതമായി നടത്തുക

അടിസ്ഥാന സേവിംഗ്സ് ബാങ്ക് നിക്ഷേപ അക്കൗണ്ട്

  • സീറോ ബാലൻസ് സേവിംഗ്സ് അക്കൗണ്ട് ആസ്വദിക്കുക
  • നിങ്ങളുടെ അക്കൗണ്ട് ഉപയോഗിക്കുന്നതിന് ഒരു സൗജന്യ Rupay കാർഡ് സ്വന്തമാക്കുക
  • ബ്രാഞ്ചിൽ നിന്ന് പ്രതിമാസം 4 തവണ സൗജന്യമായി പണം പിൻവലിക്കാനുള്ള സൗകര്യം നേടുക

സർക്കാർ സ്‌കീം ഗുണഭോക്തൃ സേവിംഗ്സ് അക്കൗണ്ട്

  • നിങ്ങളുടെ ബാങ്കിംഗ് ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്ന തരത്തിലുള്ള ഒരു പ്രീമിയം ഡെബിറ്റ് കാർഡ് തിരഞ്ഞെടുക്കുക
  • പ്രതിമാസം 10 ലക്ഷം രൂപ എന്ന ഉയർന്ന പണമിടപാട് പരിധി നേടുക
  • സൗജന്യ BillPay സൗകര്യമുള്ള അനായാസമായ പണമിടപാട് ആസ്വദിക്കുക

അടിസ്ഥാന സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട് (BSBDA) ചെറുകിട അക്കൗണ്ട്

  • സീറോ-ഡെപ്പോസിറ്റ്, സീറോ ബാലൻസ് അക്കൗണ്ട് എന്നിവ ആസ്വദിക്കുക
  • നിങ്ങളുടെ അക്കൗണ്ട് ഉപയോഗിക്കുന്നതിന് ഒരു സൗജന്യ Rupay കാർഡ് സ്വന്തമാക്കുക
  • ATM കളിൽ നിന്ന് പ്രതിമാസം സൗജന്യമായി 4 തവണ പണം പിൻവലിക്കാനുള്ള സൗകര്യം

കർഷകരുടെ സേവിംഗ് അക്കൗണ്ട്

  • നിങ്ങളുടെ അക്കൗണ്ട് ഉപയോഗിക്കുന്നതിന് സൗജന്യമായി ATM കാർഡ് നേടുക
  • HDFC ബാങ്ക് ATMകളിൽ 5 സൗജന്യ ഇടപാടുകൾ നടത്തുക
  • സൗജന്യ BillPay സൗകര്യമുള്ള അനായാസമായ പണമിടപാട് ആസ്വദിക്കുക
FAQs

FAQs

1. സേവിംഗ്സ് അക്കൗണ്ട് എന്നാൽ എന്താണ്?

തങ്ങളുടെ സമ്പാദ്യത്തിന്റെ ഒരു ഭാഗം മിച്ചം വയ്ക്കാൻ ആഗ്രഹിക്കുന്ന പലരും തിരഞ്ഞെടുത്ത ഒരു നിക്ഷേപ അക്കൗണ്ടാണ് സേവിംഗ്സ് അക്കൗണ്ട്. ഇത് ഒരു തരം ബാങ്ക് അക്കൗണ്ടാണ്, അതിൽ നിങ്ങൾക്ക്  പണം നിക്ഷേപിക്കാനും പലിശ നേടാനും എപ്പോൾ വേണമെങ്കിലും പണം പിൻവലിക്കാനും കഴിയും. ഇത് ലിക്വിഡ് ഫണ്ടുകളുടെ സൗകര്യം നൽകുന്നു


2. ഒരാൾക്ക് എങ്ങനെ ഓൺലൈനിൽ ഒരു സേവിംഗ്സ് അക്കൗണ്ട് തുറക്കാൻ കഴിയും?

ഓൺലൈനിൽ സേവിംഗ്സ് അക്കൗണ്ട് തുറക്കുന്നത് വളരെ ലളിതവും സൗകര്യപ്രദവുമായ പ്രക്രിയയാണ്. നിങ്ങളുടെ വീട്ടിലിരുന്നുതന്നെ ഓൺലൈനായി ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതിന് ഇവിടെ ക്ലിക്കുചെയ്യുക. HDFC ബാങ്കിൽ‌, ബാങ്ക് ബ്രാഞ്ചിലേക്കുള്ള ഒരു വ്യക്തിഗത സന്ദർശനം ഒഴിവാക്കുന്നതിന് നിങ്ങൾക്ക് വീഡിയോ KYC (നിങ്ങളുടെ ഉപഭോക്താവിനെ അറിയുക) സൗകര്യം തിരഞ്ഞെടുക്കാം.


3. വ്യത്യസ്ത തരം സേവിംഗ്സ് അക്കൗണ്ട് ഏതൊക്കെയാണ്?

HDFC ബാങ്ക്- സേവിംഗ്സ് മാക്സ് അക്കൗണ്ട്, സാധാരണ സേവിംഗ്സ് അക്കൗണ്ട്, ഡിജി സേവ് യൂത്ത് അക്കൗണ്ട്, വനിതകളുടെ സേവിംഗ്സ് അക്കൗണ്ട്, മുതിർന്ന പൗരന്മാരുടെ സേവിംഗ്സ് അക്കൗണ്ട് എന്നിങ്ങനെ ഒരാൾക്ക് തിരഞ്ഞെടുക്കാവുന്ന വ്യത്യസ്ത തരം സേവിംഗ്സ് അക്കൗണ്ടുകൾ ഉണ്ട്. ഞങ്ങളുടെ വ്യത്യസ്ത ഉപഭോക്തൃ ഗ്രൂപ്പുകളുടെ ആവശ്യങ്ങൾ കണക്കിലെടുത്താണ് ഇത്തരം വൈവിധ്യമാർന്ന സേവിംഗ് ബാങ്ക് അക്കൗണ്ടുകൾ  രൂപകൽപ്പന ചെയ്തിരിക്കുന്നത്.


4. സേവിംഗ്സ് അക്കൗണ്ടിൽ വേണ്ട ഏറ്റവും കുറഞ്ഞ ബാലൻസ് എത്രയാണ്?

ഏറ്റവും കുറഞ്ഞ ബാലൻസ് അല്ലെങ്കിൽ ശരാശരി പ്രതിമാസ ബാലൻസ് (AMB), ഉപഭോക്താവ് തിരഞ്ഞെടുത്ത സേവിംഗ്സ് അക്കൗണ്ടിന്റെ തരവും അക്കൗണ്ട് ഉടമയുടെ പ്രദേശവും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, HDFC ബാങ്കിൽ സാധാരണ സേവിംഗ്സ് അക്കൗണ്ട് തുറക്കുന്നതിന് മെട്രോ / അർബൻ ശാഖകൾക്ക് കുറഞ്ഞത് 7,500 രൂപയും അർദ്ധ നഗര ശാഖകൾക്ക് 5,000 രൂപയും ഗ്രാമീണ ശാഖകൾക്ക് 2,500 രൂപയും ആവശ്യമാണ്.


5. സേവിംഗ്സ് അക്കൗണ്ടിലെ പലിശ നിരക്ക് എത്രയാണ്?

സാധാരണയായി, ഇന്ത്യയിലെ ബാങ്കുകൾ സേവിംഗ്സ് അക്കൗണ്ടുകളിൽ 3.5% മുതൽ 7% വരെ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. ഒരു HDFC ബാങ്ക് സേവിംഗ്സ് അക്കൗണ്ടിലെ പലിശ നിരക്കിനെക്കുറിച്ച് അറിയാൻ ചുവടെയുള്ള പട്ടിക നോക്കുക.


സേവിംഗ്സ് ബാങ്ക് ബാലൻസ്

50 ലക്ഷം രൂപയും അതിൽ കൂടുതലും

50 ലക്ഷം രൂപക്ക് താഴെ

പുതുക്കിയ നിരക്ക് w.e.f 2020 ജൂൺ 11 

3.50%

3.00%

കുറിപ്പ്:

നിങ്ങളുടെ അക്കൗണ്ടിൽ സൂക്ഷിക്കുന്ന പ്രതിദിന ബാലൻസുകളിൽ സേവിംഗ്സ് അക്കൗണ്ട് പലിശ കണക്കാക്കും.

സേവിംഗ്സ് അക്കൗണ്ട് പലിശ ത്രൈമാസ ഇടവേളകളിൽ നൽകുന്നതാണ്.


6. ഒരാൾക്ക് എങ്ങനെ ഒരു സേവിംഗ്സ് അക്കൗണ്ടിൽ നിന്ന് പണം കൈമാറാൻ കഴിയും?

നിങ്ങളുടെ സേവിംഗ് ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം കൈമാറാൻ രണ്ട് വഴികളുണ്ട്. ഒന്നാമതായി, നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ടിൽ നിന്ന് മറ്റൊരു വ്യക്തിക്ക് ഉടനടി പണം കൈമാറാൻ നിങ്ങൾക്ക് ഒരു ബാങ്കിംഗ് മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കാം. ഡിജിറ്റൽ മോഡ് വഴി വേഗത്തിലും എളുപ്പത്തിലും പണം കൈമാറാൻ നെറ്റ്ബാങ്കിംഗ് സൗകര്യം ഉപയോഗിക്കാനുള്ള സൗകര്യങ്ങളുണ്ട്. നിങ്ങൾക്ക് നേരിട്ട് ബാങ്കിന്റെ ഒരു  ബ്രാഞ്ച് സന്ദർശിക്കാനും നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം  കൈമാറാനും സാധിക്കുന്നതാണ്.


7. മികച്ച സേവിംഗ്സ് ബാങ്ക് അക്കൗണ്ട് എങ്ങനെ തിരഞ്ഞെടുക്കാം?

നിങ്ങളുടെ വ്യക്തിഗത ആവശ്യങ്ങൾക്ക് അനുയോജ്യമായ ഒരു സേവിംഗ്സ് അക്കൗണ്ട് തിരഞ്ഞെടുക്കേണ്ടത്  വളരെ പ്രധാനമാണ്. HDFC ബാങ്കിൽ, ഞങ്ങളുടെ ഉപയോക്താക്കൾക്ക് ലഭ്യമായ വ്യത്യസ്ത സേവിംഗ് ബാങ്ക് അക്കൗണ്ടുകൾ താരതമ്യം ചെയ്യാനും നിങ്ങളുടെ ആവശ്യകതകൾക്ക് അനുയോജ്യമായ ഒന്ന് തിരഞ്ഞെടുക്കാനും നിങ്ങൾക്ക് കഴിയും. ഇതിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഓഫറിലെ പലിശനിരക്ക്, ഏറ്റവും കുറഞ്ഞ പ്രതിമാസ ബാലൻസ്, പണം പിൻവലിക്കലുമായി ബന്ധപ്പെട്ട വിവിധ ആവശ്യകതകൾ എന്നിവയാണ്.


8. ഓൺലൈനിൽ ഒരു സേവിംഗ്സ് അക്കൗണ്ട് തുറക്കാൻ ആവശ്യമായ രേഖകൾ എന്തൊക്കെയാണ്?

HDFC ബാങ്ക് സേവിംഗ്സ് അക്കൗണ്ടിനായി അപേക്ഷിക്കുമ്പോൾ ഒരാൾ കൈവശം വയ്‌ക്കേണ്ട രേഖകൾ ചുവടെ പറയുന്നു:


തിരിച്ചറിയൽ രേഖ (ഡ്രൈവിംഗ് ലൈസൻസ്, പാസ്‌പോർട്ട് മുതലായവ)

വിലാസം തെളിയിക്കാനുള്ള രേഖ (ഡ്രൈവിംഗ് ലൈസൻസ്, പാസ്‌പോർട്ട് മുതലായവ)

PAN കാർഡ്

ഫോം 16, ഇത് അപേക്ഷകന് അയാളുടെ ശമ്പളത്തിൽ നിന്ന് TDS കുറച്ചതായി കാണിച്ചുകൊണ്ട് തൊഴിലുടമ നൽകിയ സർട്ടിഫിക്കറ്റാണ്. അപേക്ഷകന് PAN കാർഡ് ഇല്ലെങ്കിൽ ഇത് ഇവിടെ ആവശ്യമാണ്.

അടുത്തിടെ എടുത്ത രണ്ട് പാസ്‌പോർട്ട് വലുപ്പത്തിലുള്ള ഫോട്ടോഗ്രാഫുകൾ

സ്വീകാര്യമായ തിരിച്ചറിയൽ / വിലാസത്തിന്റെ തെളിവ് രേഖകൾ താഴെപ്പറയുന്നു.

സാധുതയുള്ള പാസ്‌പോർട്ട്

ഇന്ത്യയിലെ ഇലക്ഷൻ കമ്മീഷൻ നൽകിയ വോട്ടർമാരുടെ തിരിച്ചറിയൽ കാർഡ്

സാധുതയുള്ള സ്ഥിരമായ ഡ്രൈവിംഗ് ലൈസൻസ്

ആധാർ

NREGA നൽകിയ, സംസ്ഥാന സർക്കാരിലെ ഒരു ഉദ്യോഗസ്ഥൻ ഒപ്പിട്ട ജോബ് കാർഡ്

ദേശീയ ജനസംഖ്യാ രജിസ്റ്റർ നൽകിയ, പേരിന്റെയും വിലാസത്തിന്റെയും വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന കത്ത് 


ആധാർ, പാൻ കാർഡ്, പ്രവർത്തനസജ്ജമായ മൊബൈൽ നമ്പർ എന്നിവയിലൂടെ ഓൺലൈൻ അക്കൗണ്ട് തുറക്കുന്നത് എളുപ്പത്തിൽ ചെയ്യാവുന്നതാണ്.

​​​​​​​

Features and Benefits of HDFC Bank Account

Video KYC for Bank Account Opening

How to Open Savings Account Online?