പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ
1. എന്താണ് സ്വർണ്ണ വായ്പ?
നിങ്ങളുടെ സ്വർണ്ണവും ആഭരണങ്ങളും ഈട് നൽകി എടുക്കുന്ന വായ്പയെ സ്വർണ്ണ വായ്പ എന്ന് വിളിക്കുന്നു. ഒരു നിശ്ചിത തുകയ്ക്ക് പകരമായി നിങ്ങളുടെ സ്വർണം ബാങ്കിലേക്ക് കൈമാറുമ്പോൾ അത് ഒരു സ്വർണ്ണ വായ്പയായി തരംതിരിക്കപ്പെടും. സൗകര്യപ്രദമായ കാലാവധിയിൽ, മിതമായ സ്വർണ്ണ വായ്പ പലിശ നിരക്കിൽ കുറഞ്ഞ ഡോക്യുമെന്റേഷൻ ഉപയോഗിച്ച് നിങ്ങളുടെ സ്വർണ്ണത്തിനെതിരെ ഫണ്ട് ലഭിക്കുന്നതിനുള്ള ഏറ്റവും വേഗത്തിലും എളുപ്പത്തിലുമുള്ള മാർഗ്ഗമാണിത്.
2. സ്വർണ്ണ വായ്പ ലഭിക്കാൻ അർഹത ഉള്ളവർ ആരൊക്കെയാണ്?
ഇന്ത്യയിൽ താമസിക്കുന്ന 21 നും 60 നും ഇടയിൽ പ്രായമുള്ള ബിസിനസുകാർ, വ്യാപാരികൾ, കർഷകൻ, ശമ്പളം ലഭിക്കുന്നവർ, സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾ എന്നിവർ HDFC ബാങ്ക് വഴി സ്വർണ്ണ വായ്പയ്ക്ക് അപേക്ഷിക്കാൻ അർഹരാണ്. ഞങ്ങളുടെ ഗോൾഡ് ലോൺ യോഗ്യത കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ യോഗ്യത പരിശോധിക്കാം.
3. സ്വർണ്ണ വായ്പയ്ക്ക് അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ എന്തൊക്കെയാണ്?
HDFC ബാങ്കിൽ സ്വർണ്ണ വായ്പയ്ക്ക് അപേക്ഷിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ചുവടെപറയുന്ന രേഖകൾ ആവശ്യമാണ്:
ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ
PAN (പെർമനെന്റ് അക്കൗണ്ട് നമ്പർ) കാർഡ് (ചുവടെ സൂചിപ്പിച്ചിരിക്കുന്നക്കുന്ന ഏതെങ്കിലും രേഖകൾക്കൊപ്പം) അല്ലെങ്കിൽ ഫോം 60
പാസ്പോർട്ട് (കാലാവധി തീരാത്തത്)
ഡ്രൈവിംഗ് ലൈസൻസ് (കാലാവധി തീരാത്തത്)
വോട്ടർ ഐഡി കാർഡ്
UIDAI നൽകിയ ആധാർ കാർഡ്
കൃഷി അനുബന്ധ തൊഴില്
രേഖകൾ ((കാർഷിക ഉപഭോക്താക്കൾക്ക് ബുള്ളറ്റ് തിരിച്ചടവ് ഉണ്ടെങ്കിൽ)
4. എപ്പോഴാണ് നിങ്ങൾ ഒരു സ്വർണ്ണ വായ്പയ്ക്കായി അപേക്ഷിക്കേണ്ടത്?
ഒരു നിർദ്ദിഷ്ട ആവശ്യത്തിനായി ഫണ്ട് ആവശ്യമായി വരുമ്പോൾ നിങ്ങൾക്ക് സ്വർണ്ണത്തിനെതിരായ വായ്പയ്ക്ക് അപേക്ഷിക്കാം. നിങ്ങൾക്ക് ഏറ്റവും അടുത്തുള്ള ഏതൊരു HDFC ബാങ്ക് ബ്രാഞ്ച് കൗണ്ടറിലൂടെയും വെറും 45 മിനിറ്റിനുള്ളിൽ ഫണ്ട് ലഭിക്കുമെന്നതിനാൽ ഈ സൗകര്യം ഏത് അടിയന്തിര ഘട്ടത്തിലും സ്വർണ്ണ വായ്പ എടുക്കുവാനായി പ്രയോജനപ്പെടുത്താവുന്നതാണ്.
5. സ്വർണ്ണ വായ്പ തിരിച്ചടച്ചില്ലെങ്കിൽ എന്ത് സംഭവിക്കും?
സ്വർണ്ണ വായ്പ തിരിച്ചടയ്ക്കാത്ത സാഹചര്യത്തിൽ, വീഴ്ചവരുത്തിയ
EMI പേയ്മെന്റ് വിശദാംശങ്ങൾ ഇമെയിൽ വഴിയും ടെക്സ്റ്റ് മെസ്സേജ് വഴിയും വായ്പക്കാരനെ ബാങ്ക് ഓർമ്മപ്പെടുത്തും. ഒരു നിശ്ചിത കാലയളവിനുശേഷം ചില പിഴകളും പലിശ നിരക്കുകളും സ്വർണ്ണ വായ്പ തുകയ്ക്ക് ഈടാക്കുന്നു. ക്രമേണ, ആവർത്തിച്ചുള്ള അറിയിപ്പുകൾക്ക് ശേഷവും ബാങ്ക് നിശ്ചയിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ സ്വർണ്ണ വായ്പ തുക അടച്ചില്ലെങ്കിൽ, സ്വർണ്ണാഭരണങ്ങൾ വിറ്റൊ ലേലം ചെയ്തൊ വായ്പ തുക തിരിച്ചിപിടിക്കുന്നതാണ്.
6. സ്വർണ്ണ വായ്പ എങ്ങനെ ഞാൻ തിരിച്ചടയ്ക്കും?
പലിശനിരക്കും വാഗ്ദാനം ചെയ്ത കാലാവധിയും കണക്കാക്കി എളുപ്പത്തിൽ പ്രതിമാസ തവണകളിലൂടെ സ്വർണ വായ്പ തിരിച്ചടയ്ക്കാം. ടേം ലോൺ, ഓവർ ഡ്രാഫ്റ്റ് അല്ലെങ്കിൽ ബുള്ളറ്റ് തിരിച്ചടവ് സൗകര്യം എന്നിവയാണ് വായ്പ ഓപ്ഷനുകൾ. നിങ്ങൾക്ക് എല്ലാ മാസവും പലിശ മാത്രമായോ അല്ലെങ്കിൽ സാധാരണ EMI-യായോ തിരിച്ചടവ് തിരഞ്ഞെടുക്കാം. പ്രതിമാസ ഔട്ട്ഫ്ളോ ഒരു ലക്ഷത്തിന് 1,000 രൂപ വരെ ആയിരിക്കും (പ്രതിവർഷം 12% എന്ന സൂചക നിരക്കിനെ അടിസ്ഥാനമാക്കി). നിങ്ങൾ ബുള്ളറ്റ് തിരിച്ചടവ് സൗകര്യം തിരഞ്ഞെടുക്കുകയാണെങ്കിൽ, പലിശയും മുതലും 1 വർഷത്തിനുശേഷം മാത്രം തിരിച്ചടച്ചാൽ മതി.
7. എന്റെ സ്വർണ്ണ വായ്പ കാലാവധി തീരുന്നതിനു മുൻപേ മുൻകൂട്ടി അടച്ചുതീർക്കാൻ കഴിയുമോ?
തീർച്ചയായും, നിങ്ങളുടെ സ്വർണ്ണ വായ്പ മുൻകൂട്ടി അടച്ചുതീർക്കാൻ കഴിയും. എന്നിരുന്നാലും, ഇതിന് ചില നിരക്കുകൾ ബാധകമായിരിക്കും. സ്വർണ വായ്പ എടുത്ത് 6 മാസത്തിനുള്ളിൽ തിരിച്ചടച്ചാൽ 2% + GST എന്ന നിരക്ക് ഈടാക്കും. 6 മാസത്തിനുശേഷം അടച്ചാൽ നിരക്കുകൾ ഒന്നും തന്നെ ഈടാക്കുകയില്ല.