ഓൺലൈനിൽ ഒരു സേവിംഗ്സ് അക്കൗണ്ട് സൃഷ്ടിക്കുന്നതിനുള്ള 5 എളുപ്പവഴികൾ

17 January, 2023

​​​​​​​ഓൺലൈനായി സേവിംഗ്‌സ് അക്കൗണ്ട് തുറക്കാനുള്ള 5 എളുപ്പ വഴികൾ


ഒരു ഉപയോക്താവിന് ലഭിക്കുന്ന ഏറ്റവും അടിസ്ഥാന ബാങ്ക് അക്കൗണ്ടാണ് സേവിംഗ്‌സ് അക്കൗണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ, അതിന്‍റെ പ്രാഥമിക ഉദ്ദേശ്യം നിങ്ങളെ സമ്പാദിക്കാൻ സഹായിക്കുക എന്നതാണ്. ഈ അക്കൗണ്ട് ഉപയോഗിച്ച്, നിങ്ങൾക്ക് ഏത് സമയത്തും സുരക്ഷിതമായി ഫണ്ട് നിക്ഷേപിക്കുകയോ പിൻവലിക്കുകയോ ചെയ്യാനും അക്കൗണ്ടിലെ പണത്തിന് പലിശ സമ്പാദിക്കാനും കഴിയും. ഒരു സേവിംഗ്‌സ് അക്കൗണ്ട് തുറക്കുന്നത് വെറും 15 മിനിറ്റ് മാത്രം എടുക്കുന്ന ലളിതമായ നടപടിയാണ്. മിക്ക ബാങ്കുകളുടെയും നടപടിക്രമങ്ങൾ പൊതുവെ സമാനമാണ്.

ഘട്ടം 1: ഓൺലൈനാകുക

ഇൻസ്റ്റാഅക്കൗണ്ട് വഴി നിങ്ങളുടെ മൊബൈൽ ഫോണിലൂടെയോ ലാപ് ടോപ്പിലൂടെയോ ഓൺലൈനിൽ ഒരു സേവിംഗ്‌സ് അക്കൗണ്ട് തുറക്കുക. നിങ്ങളുടെ മൊബൈൽ നമ്പർ, നിങ്ങളുടെ ഡോക്യുമെന്‍റുകൾ എന്നിവ ഉപയോഗിച്ച് ഒരു ഫോം പൂരിപ്പിച്ച് നിങ്ങൾക്ക് പ്രക്രിയ ആരംഭിക്കാം. ഞങ്ങളുടെ ഓൺലൈൻ പോർട്ടൽ വഴി നടപടിക്രമങ്ങൾ സൗകര്യപ്രദമായി ചെയ്യാൻ സാധിക്കും. നേരിട്ട് നിങ്ങൾ ബാങ്കിൽ പോകേണ്ടി വരുന്നത് ഒഴിവാക്കാൻ നിങ്ങളെ ഞങ്ങൾ അനുവദിക്കുന്നു.

വിവിധ തരത്തിലുള്ള സേവിംഗ്‌സ് അക്കൗണ്ടുകളെ കുറിച്ച് നിങ്ങൾക്ക് ഇവിടെ കൂടുതൽ വായിക്കാം.

ഘട്ടം 2: സേവിംഗ്‌സ് അക്കൗണ്ട് തുറക്കുന്നതിന് ആവശ്യമായ രേഖകൾ കൈവശം വയ്ക്കുക.

ഏത് രീതി തിരഞ്ഞെടുത്താലും, സേവിംഗ്‌സ് അക്കൗണ്ട് തുറക്കുന്നതിന് നിങ്ങൾ ചില രേഖകൾ നൽകേണ്ടതുണ്ട്. അത് എന്തൊക്കെ എന്ന് നോക്കാം:

  • ആധാർ - നിങ്ങൾക്ക് ആധാർ ഉണ്ടെങ്കിൽ മറ്റ് തിരിച്ചറിയൽ രേഖയോ വിലാസ തെളിവോ ആവശ്യമില്ല

അല്ലെങ്കിൽ

  • തിരിച്ചറിയൽ രേഖ (ഡ്രൈവർ ലൈസൻസ്, പാസ്‌പോർട്ട് മുതലായവ)

  • വിലാസം തെളിയിക്കുന്ന രേഖ (ഡ്രൈവിംഗ്‌ ലൈസൻസ്, പാസ്പോർട്ട് മുതലായവ)

  • പാൻ കാർഡ്

  • അല്ലെങ്കിൽ, നിങ്ങളുടെ ശമ്പളത്തിൽ നിന്ന് ടിഡിഎസ് കുറച്ചതായി ഉറപ്പിക്കുന്ന അപേക്ഷകന്‍റെ തൊഴിലുടമ നൽകുന്ന സർട്ടിഫിക്കറ്റായ ഫോം 16. അപേക്ഷകന് പാൻ കാർഡ് ഇല്ലെങ്കിൽ ഇത് ആവശ്യമാണ്.

  • ഏറ്റവും പുതിയ പാസ്പോർട്ട് വലുപ്പത്തിലുള്ള രണ്ട് ഫോട്ടോ.

ഘട്ടം 3: വീഡിയോ കെവൈസി ഉപയോഗിച്ച് മികച്ച ബാങ്കിംഗ് സേവനം ആസ്വദിക്കൂ

നിങ്ങൾക്ക് ഇപ്പോൾ കെവൈസി രേഖകൾ ഓൺലൈനിൽ സമർപ്പിക്കാനും സ്വയം പരിശോധിച്ചുറപ്പിക്കാനും കഴിയും! ഒരു എച്ച്ഡിഎഫ്സി ബാങ്ക് ഉദ്യോഗസ്ഥനുമായുള്ള വീഡിയോ കോളിൽ ഇതെല്ലാം എളുപ്പത്തിൽ പൂർത്തിയാക്കാം. നിങ്ങളുടെ സ്മാർട്ട് ഫോണിലെ നിങ്ങളുടെ ലൊക്കേഷൻ, ക്യാമറ, മൈക്രോഫോൺ എന്നിവ ഉപയോഗിക്കാൻ അനുവാദം നൽകുക. ഇപ്പോൾ പുതിയ ഒരു സേവിംഗ്സ് അക്കൗണ്ട് ആരംഭിക്കാൻ നിങ്ങൾ തയ്യാറായി കഴിഞ്ഞു.

ഘട്ടം 4: ബാങ്കിംഗ് സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ എച്ച്ഡിഎഫ്സി ബാങ്ക് സേവിംഗ്‌സ് അക്കൗണ്ടിനെക്കുറിച്ച് കൂടൂതൽ അറിയൂ

നിങ്ങളുടെ ഡെബിറ്റ് കാർഡും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും വീട്ടിൽ എത്തുന്നതുവരെ കാത്തിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ എന്ത് സംഭവിക്കും? നിങ്ങളുടെ രേഖകളും വിശദാംശങ്ങളും പരിശോധിച്ചുറപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ ബാങ്കിന് എങ്ങനെ നിങ്ങൾക്ക് അക്കൗണ്ട് ഇഷ്യൂ ചെയ്യാൻ കഴിയും? നിങ്ങൾ ഇതിനകം തന്നെ മൂന്നാം ഘട്ടം പൂർത്തിയാക്കിയെങ്കിൽ 15-25 ദിവസത്തിനുള്ളിൽ ഡെബിറ്റ് കാർഡ് നിങ്ങളുടെ വിലാസത്തിൽ എത്തും. അല്ലെങ്കിൽ, കെവൈസിക്കായി അടുത്തുള്ള ബ്രാഞ്ചിലേക്ക് പോയി ഫിസിക്കലി സ്വയം പരിശോധിച്ചുറപ്പിക്കുക.

ഘട്ടം 5: ഇടപാട് ആരംഭിക്കുന്നതിന് നെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ മൊബൈൽ ബാങ്കിംഗ് വഴി ലോഗിൻ ചെയ്യുക

നിങ്ങളുടെ കസ്റ്റമർ ഐഡിയും അക്കൗണ്ട് നമ്പറും ലഭിച്ചു കഴിഞ്ഞാൽ പണം ട്രാൻസ്ഫർ ചെയ്യാനും അക്കൗണ്ട് ഉപയോഗിക്കാനും സാധിക്കും. നെറ്റ് ബാങ്കിംഗിലേക്കും മൊബൈൽ ബാങ്കിംഗിലേക്കും ലോഗിൻ ചെയ്ത് ഒരു പാസ് വേഡ് രൂപീകരിച്ച് ഇത് ആരംഭിക്കുക.

സുരക്ഷിതവും സൗകര്യപ്രദവുമായ ഡിജിറ്റൽ സേവനങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് എച്ച്ഡിഎഫ്‌സി ബാങ്ക് ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നു. ഈ വാഗ്ദാനങ്ങൾ പാലിക്കപ്പെടാനാണ് ഇൻസ്റ്റാ അക്കൗണ്ട്. എച്ച്ഡിഎഫ്സി ബാങ്ക് ഇൻസ്റ്റാ അക്കൗണ്ട് ഉപയോഗിച്ച് ഏതാനും ലളിതമായ ഘട്ടങ്ങളിലൂടെ തൽക്ഷണം ഒരു സേവിംഗ്‌സ് അക്കൗണ്ട് തുറക്കാം. എച്ച്ഡിഎഫ്സി ബാങ്ക് നെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് എന്നിവയ്ക്കൊപ്പം ഇത് മുൻകൂട്ടി പ്രവർത്തനക്ഷമമാക്കിയിരിക്കുന്നു, നിങ്ങൾക്ക് കാർഡ് ഉപയോഗിക്കാതെ തന്നെ പണം പിൻവലിക്കാം.

സേവിംഗ്‌സ് അക്കൗണ്ട് തുറക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക!

​​​​​​​*നിബന്ധനകളും വ്യവസ്ഥകളും ബാധകമാണ്. ഈ ലേഖനത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതു സ്വഭാവമുള്ളതും വിവര ആവശ്യങ്ങൾക്ക് മാത്രമുള്ളതുമാണ്. നിങ്ങളുടെ സ്വന്തം സാഹചര്യങ്ങളിൽ ഇത് പ്രത്യേക ഉപദേശത്തിന് പകരമല്ല.