Check Bounces - Want to avoid check bounces? Everything you need to know

Check Bounces - Want to avoid check bounces? Everything you need to know

10 February, 2023

ചെക്ക് ബൗൺസ് - ചെക്ക് ബൗൺസുകൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്നുണ്ടോ?

നിങ്ങൾ അറിയേണ്ടതെല്ലാം

ചെക്ക് ബൗൺസ് കാരണം നിങ്ങൾക്ക് ബിസിനസ് നടത്താൻ സാധിക്കാതെ വന്നിട്ടുണ്ടോ? അത് നിങ്ങളുടെ വിശ്വാസ്യതയെ ബാധിച്ചിട്ടുണ്ടോ?

എന്തുകൊണ്ട് ചെക്ക് ബൗൺസ് ആകുന്നു?

ഒരു ചെക്ക് എന്താണെന്ന് ആദ്യം നമുക്ക് മനസിലാക്കാം. ചെക്ക് ബൗൺസ് എന്നാൽ എന്താണെന്ന് പിന്നീട് ഞങ്ങൾ വിശദീകരിക്കാം.

ഫിസിക്കൽ രൂപത്തിൽ പണം ട്രാൻസ്ഫർ ചെയ്യുന്നതിനോ സ്ഥിരവും സുരക്ഷിതവുമായ അന്തരീക്ഷത്തിൽ ഇന്‍റര്‍ അക്കൗണ്ട് ട്രാൻസ്ഫറുകൾ നടപ്പിലാക്കുന്നതിനോ ബാങ്കിംഗ് സ്ഥാപനങ്ങൾ ഉപയോഗിക്കുന്ന ഒരു നെഗോഷ്യബിൾ ഉപകരണമാണ് ചെക്ക്. ബിസിനസിലെ സാമ്പത്തിക ഇടപാടുകൾ നടത്താനുള്ള ഏറ്റവും സുരക്ഷിതമായ മാർഗങ്ങളിലൊന്നാണിത്‌. കാരണം, ഓരോ ചെക്കിനും ബാങ്ക് എൻട്രി രേഖപ്പെടുത്തുന്നു, ആവശ്യമുള്ളപ്പോൾ ട്രാക്ക് ചെയ്യാൻ ഇത് ഉപയോഗിക്കാം.

ഒരു ചെക്ക് എന്താണെന്ന് നിങ്ങൾക്ക് മനസിലായില്ലേ, ചെക്ക് ബൗൺസ് എന്താണെന്ന് നമുക്ക് നോക്കാം.

ഒരു ചെക്ക് ബൗൺസ് സാധാരണയായി നിരവധി കാരണങ്ങളാൽ സംഭവിക്കാം. നിങ്ങൾ നൽകിയ ചെക്കിന്‍റെ നടപടികൾ വിജയകരമായി നടന്നില്ലെങ്കിൽ അതിനെ വിശദീകരിക്കാൻ ഉപയോഗിക്കുന്ന പദമാണ് ചെക്ക് ബൗൺസ്. ചെക്ക് ബൗൺസ് ചെയ്യാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്, ഇത് ഇഷ്യു ചെയ്യുന്ന വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിൽ മതിയായ ഫണ്ടുകൾ ഇല്ല എന്നതാണ്. അക്കൗണ്ടിൽ പണം കുറവുള്ളപ്പോൾ അല്ലെങ്കിൽ പണം ഇല്ലാത്ത സാഹചര്യങ്ങളിൽ നമ്മൾ നൽകുന്ന ചെക്ക് തിരികെ നൽകും. ഇതിനെ ബൗൺസ് ചെയ്ത ചെക്ക് എന്ന് വിശേഷിപ്പിക്കുന്നു.

ഒരു ചെക്ക് ബൗൺസ് ചെയ്താൽ എന്ത് സംഭവിക്കും?

ഇന്ത്യയിൽ ചെക്ക് ബൗൺസ് നിയമ വിരുദ്ധവും ക്രിമിനൽ കുറ്റവുമാണ്. ഇഷ്യൂ ചെയ്യുന്നവർ പിഴ അടയ്ക്കാൻ ബാധ്യസ്ഥനാകാം. ചില സന്ദർഭങ്ങളിൽ, ഇഷ്യൂ ചെയ്യുന്നയാൾക്കെതിരെ ബാങ്ക് നിയമ നടപടി സ്വീകരിച്ചേക്കും.

ചെക്ക് ബൗൺസ് ചെയ്താൽ എന്ത് സംഭവിക്കും എന്നതിനുള്ള ഉത്തരം ഇപ്പോൾ നിങ്ങൾക്ക്‌ അറിയാം.

ഇന്ത്യയിൽ ഒരു ചെക്ക് ബൗൺസ് ചെയ്യുന്നതിന്‍റെ കാരണങ്ങൾ നമുക്ക് ഒന്ന് നോക്കാം.

ചെക്കിൽ തെറ്റായി നൽകിയ തീയതി, ഒപ്പിലെ പൊരുത്തക്കേട്, തുകയുടെയും കണക്കുകളുടെയും പൊരുത്തക്കേട്, കേടുവന്ന ചെക്ക്, ചെക്കിൽ ഓവർറൈറ്റിംഗ് എന്നിങ്ങനെ നിരവധി കാരണങ്ങൾ ചെക്ക് ബൗൺസ് ചെയ്യാറുണ്ട്. എന്നാൽ ചെക്ക് ബൗൺസിനുള്ള പ്രധാന കാരണം പണം ഇല്ലാത്തതാണ്.

ചെക്ക് ഇഷ്യൂ ചെയ്ത അക്കൗണ്ടിൽ ഉചിതമായ ഫണ്ട് ഇല്ലെങ്കിൽ നിങ്ങളുടെ ചെക്ക് ബൗൺസ് ആകാനുള്ള ഉയർന്ന സാധ്യതയുണ്ട്.

ചെക്ക് ബൗൺസിന്‍റെ രണ്ടാമത്തെ സാഹചര്യം, ഫണ്ട്‌ തികയാതെ വരികയോ അല്ലെങ്കിൽ ഒട്ടും ഫണ്ടുകൾ ഇല്ലാത്ത ഒരു അക്കൗണ്ടിൽ നിന്ന് നിങ്ങൾക്ക് ഒരു ചെക്ക് ലഭിക്കുന്നു. ഇത് സംഭവിക്കുമ്പോൾ, ബാങ്ക് ചെക്കിന്‍റെ നടപടിക്രമങ്ങൾ തടയുന്നു.

ഇവ രണ്ടും ബൗൺസ് ചെയ്ത ചെക്കിന്‍റെ സാഹചര്യങ്ങളാണ്. മുകളിൽ പറഞ്ഞ സാഹചര്യങ്ങളിൽ രണ്ടിലും ഇരുകക്ഷികൾക്കും നാമമാത്രമായ പിഴ

ബാധകമാകും. അതിനാൽ, ഒരു ചെക്ക് ബൗൺസ് തടയുന്നതിന് അക്കൗണ്ടിൽ

മതിയായ ഫണ്ട് നിലനിർത്തണം.

ബൗൺസ് ചെക്ക് ഫീസ് ഓരോ ബാങ്കിനും വ്യത്യാസപ്പെടുന്നു. പിഴ കൂടാതെ മറ്റ് നിരക്കുകൾ, സേവന നികുതി, സെസും ഈടാക്കുന്നു.

നമുക്ക് ഉദാഹരണമായി എച്ച്ഡിഎഫ്സി ബാങ്കിന്‍റെ കാര്യം നോക്കാം, ഓരോ ചെക്ക് ബൗൺസിനും എച്ച്ഡിഎഫ്സി ബാങ്ക് അധിക സേവന നികുതിയോടെ 550 രൂപ പിഴ ഈടാക്കുന്നു. ഈ പിഴകൾ ഒഴിവാക്കുന്നതിന്, ചെക്കിൽ ഒരു ഭാവി തീയതി ക്രമീകരിക്കുകയും ചെക്ക് ബൗൺസ് തടയുന്നതിന് അക്കൗണ്ടിൽ മതിയായ ഫണ്ടുകൾ ഉണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യാം. ഓൺലൈൻ പേയ് മെന്‍റുകൾ വഴിയോ നെറ്റ് ബാങ്കിംഗ് വഴിയോ നിങ്ങളുടെ ഇടപാടുകൾ നടത്തുന്നത്‌ മറ്റൊരു മാർഗമാണ്. ഓൺലൈൻ ഫണ്ട് കൈമാറ്റങ്ങൾ പെനാലിറ്റികളുടെയും പിഴകളുടെയും കാര്യത്തിൽ വളരെയധികം പണം ലാഭിക്കുന്നു. ഇത് സൗകര്യപ്രദവുമാണ്. നിങ്ങൾക്ക് ഒരു ഓട്ടോമാറ്റിക് പേയ്‌മെന്‍റ് സൗകര്യം സജ്ജീകരിക്കാം. കൂടാതെ, ഓൺലൈൻ പേയ്മെന്‍റുകൾ 24*7 നടത്താം. ഇത് നിങ്ങളുടെ സമയവും പേപ്പറും ലാഭിക്കുന്നു.

എച്ച്ഡിഎഫ്സി ബാങ്ക് തടസ്സമില്ലാത്ത നെറ്റ് ബാങ്കിംഗ് സൗകര്യം വാഗ്ദാനം ചെയ്യുന്നു. ഈ ഡിജിറ്റൽ ബാങ്കിംഗ് പ്ലാറ്റ്‌ഫോമിലൂടെ ഉപഭോക്താവിന് എല്ലാം

എളുപ്പമാകുന്നു.

നിങ്ങളുടെ എച്ച്ഡിഎഫ്സി ബാങ്ക് നെറ്റ്ബാങ്കിംഗ് അക്കൗണ്ടിലേക്ക് ഇപ്പോൾ

തന്നെ ലോഗിൻ ചെയ്യുക!

ഓൺലൈനിൽ എന്‍റെ ബാങ്ക് അക്കൗണ്ട് ബാലൻസ് എങ്ങനെ പരിശോധിക്കാം തുടങ്ങിയ നെറ്റ് ബാങ്കിംഗിന്‍റെ ആനുകൂല്യങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നുണ്ടോ? കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക!

* ഈ ലേഖനത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതു സ്വഭാവമുള്ളതും വിവര ആവശ്യങ്ങൾക്ക് മാത്രമുള്ളതുമാണ്. നിങ്ങളുടെ സ്വന്തം സാഹചര്യങ്ങളിൽ ഇത് പ്രത്യേക ഉപദേശത്തിന് പകരമല്ല.