ബിസിനസ്സ് ഗ്രോത്ത് നിബന്ധനകളും വ്യവസ്ഥകളും‌

ബിസിനസ്സ് ഗ്രോത്ത് നിബന്ധനകളും വ്യവസ്ഥകളും‌

1.

ബാങ്കിന്റെ പ്രാബല്യത്തിലുള്ള നിബന്ധനകളും വ്യവസ്ഥകളും, എന്റെ അക്കൗണ്ടുമായി ബന്ധപ്പെട്ട നിബന്ധനകളിലും വ്യവസ്ഥകളിലും കാലാനുസൃതമായി കൊണ്ട് വരുന്ന, എന്നോട് മുൻപറഞ്ഞിട്ടുള്ളതും ബാങ്കിന്റെ വെബ്‌സൈറ്റിൽ നല്കപ്പെട്ടിട്ടുള്ളതുമായ മാറ്റങ്ങളെയും പാലിക്കുമെന്ന് ഞാൻ ഉറപ്പു നൽകുന്നു.  

2.

അക്കൗണ്ട് തുറക്കുന്നതും നിലനിർത്തുന്നതും കാലാകാലങ്ങളിൽ റിസർവ് ബാങ്ക് കൊണ്ടുവരുന്ന നിയമങ്ങൾക്കും, നിയന്ത്രണങ്ങൾക്കും, ഭേദഗതി ചെയ്ത ചട്ടങ്ങൾക്കും, വിധേയമാണെന്ന് ഞാൻ സമ്മതിക്കുന്നു.

3.

ഏതെങ്കിലും ഡെപ്പോസിറ്റ് അക്കൗണ്ട് തുറക്കുന്നതിനുമുമ്പ്, 'നിങ്ങളുടെ ഇടപാടുകാരനെ അറിയുക' (Know Your Customer) എന്നതിന് കീഴിലുള്ള  മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ ബാങ്ക് ശ്രദ്ധാപൂര്‍വ്വമായി നടപ്പാക്കുമെന്ന് ഞാൻ സമ്മതിക്കുന്നു. തിരിച്ചറിയൽ കാർഡ്, വിലാസം, ഫോട്ടോ, കെ.‌വൈ.‌സി (KYC), എ‌.എം‌.എൽ (MML) അല്ലെങ്കിൽ മറ്റ് നിയമപരമായ / റെഗുലേറ്ററി ആവശ്യതകൾ നിറവേറ്റുന്നതിന് മതിയായ രേഖകളോ തെളിവുകളോ ഞാൻ സമർപ്പിക്കേണ്ടതുണ്ട്. കൂടാതെ, അക്കൗണ്ട് തുറന്നതിനുശേഷം, നിലവിലുള്ള മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ക്ക് അനുസൃതമായി, ബാങ്ക് ആവശ്യപ്പെടുന്നതനുസരിച്ച് മേൽപ്പറഞ്ഞ രേഖകൾ വീണ്ടും നിശ്ചിത ഇടവേളകളിൽ സമർപ്പിക്കാൻ‌ ബാധ്യസ്ഥനാണെന്ന് ഞാൻ‌ സമ്മതിക്കുന്നു.

4.

ബാങ്കിംഗും സാമ്പത്തിക സേവനങ്ങളും വിപുലീകരിക്കുന്നതുവഴി ഫിനാൻഷ്യൽ ഇൻക്ലൂഷൻ  ഉറപ്പുവരുത്തുന്നതിനും ബാങ്കിംഗ് മേഖലയുടെ വ്യാപനം വർദ്ധിപ്പിക്കുന്നതിനും വേണ്ടി, ബാങ്കിൻറെ വിവേചനാധികാരത്തിൽ‌, ബിസിനസ് ഫെസിലിറ്റേറ്റർ‌മാരുടെയും (ഇനി മുതൽ‌ "BF" എന്ന് സൂചിപ്പിക്കപ്പെട്ട) ബിസിനസ് കറസ്പോണ്ടന്റുമാരുടെയും (ഇനി മുതൽ "BC" എന്ന് സൂചിപ്പിക്കപ്പെട്ട) സേവനങ്ങളിൽ‌ ബാങ്ക് ഏർപ്പെടുമെന്ന് ഞാൻ സമ്മതിക്കുന്നു. അത്തരം BC-യുടെയും BF-ന്റെയും പ്രവർത്തനങ്ങൾക്കും വീഴ്‌ചകൾക്കും ബാങ്ക് ഉത്തരവാദിയായിരിക്കും

5.

സാധാരണ സാഹചര്യങ്ങളിൽ, എനിക്ക് കുറഞ്ഞത് 30 ദിവസത്തെ അറിയിപ്പ് നൽകിയ ശേഷം എപ്പോൾ വേണമെങ്കിലും എന്റെ അക്കൗണ്ട്  റദ്ദാക്കാനുള്ള സ്വാതന്ത്ര്യം ബാങ്കിനുണ്ടെന്ന് ഞാൻ സമ്മതിക്കുന്നു.  എന്നിരുന്നാലും, ശരാശരി പ്രതിമാസ / ത്രൈമാസ ബാലൻസ് നിലനിർത്തുന്നില്ലെങ്കിൽ, മുൻ‌കൂട്ടി അറിയിക്കാതെ തന്നെ എന്റെ അക്കൗണ്ട് റദ്ദാക്കാനുള്ള  അവകാശം ബാങ്കിൽ നിക്ഷിപ്തമാണ്.

6.

ബാങ്കിന് അതിന്റെ വിവേചനാധികാരത്തിൽ, എന്റെ അക്കൗണ്ടിൽ നൽകിയിട്ടുള്ള ഏതെങ്കിലും സേവനങ്ങൾ / ‌സൗകര്യങ്ങൾ പൂർണ്ണമായോ ഭാഗികമായോ എപ്പോൾ വേണമെങ്കിലും ഭേദഗതി വരുത്താം. ഇതിന്   

 കുറഞ്ഞത് 30 ദിവസത്തെ അറിയിപ്പ് നൽകുകയോ  / അല്ലെങ്കിൽ മറ്റ് സേവനങ്ങൾ / ‌സൗകര്യങ്ങളിലേക്ക് ‌ മാറാൻ എനിക്ക് അവസരം ഉണ്ടാക്കി തന്നാലും മതി എന്ന് ഞാൻ സമ്മതിക്കുന്നു. 

7.

എന്റെ അക്കൗണ്ട് സ്റ്റാറ്റസിലോ വിലാസത്തിലോ എന്തെങ്കിലും മാറ്റമുണ്ടാവുന്ന പക്ഷം അത് ഉടനടി ബാങ്കിനെ അറിയിക്കുമെന്ന് ഞാൻ സമ്മതിക്കുന്നു. ഇതിൽ വീഴ്ച  സംഭവിച്ചാൽ ആശയവിനിമയം / ഡെലിവറികൾ ലഭിക്കാതിരുന്നാലോ അല്ലെങ്കിൽ എന്റെ പഴയ വിലാസത്തിൽ എത്തിയാലോ അതിന്റെ പൂർണ ഉത്തരവാദി ഞാനായിരിക്കും. 

8.

എന്റെ അക്കൗണ്ടുമായി ബന്ധപ്പെട്ട എല്ലാ നിർദ്ദേശങ്ങളും സ്വീകാര്യമായ ആശയവിനിമയ രീതി അനുസരിച്ച് ബാങ്കിലേക്ക് നൽകുമെന്ന് ഞാൻ സമ്മതിക്കുന്നു. 

9.

എന്റെ ചെക്ക് ബുക്ക് / എ.ടി.എം (ATM) കാർഡ് ശ്രദ്ധാപൂർവ്വം സൂക്ഷിക്കുമെന്ന്  ഞാൻ സമ്മതിക്കുന്നു. ഇതിന്  നഷ്ടം / മോഷണം സംഭവിച്ചാൽ ഞാൻ ഉടൻ തന്നെ ബാങ്കിനെ രേഖാമൂലം അറിയിക്കും.

10.

കാലാകാലങ്ങളിൽ ബാങ്ക് നിർദ്ദേശിക്കുന്ന പ്രകാരം എന്റെ അക്കൗണ്ടിലെ മിനിമം ബാലൻസ് നിലനിർത്തുമെന്ന് ഞാൻ സമ്മതിക്കുന്നു.

11.

എന്റെ അക്കൗണ്ടുമായി ബന്ധപ്പെട്ട് നടത്തിയ ഏതെങ്കിലും ഇടപാടുകൾക്കോ  സേവനങ്ങൾക്കോ ​​വേണ്ടി ബാങ്ക് ഈടാക്കിയേക്കാവുന്ന എല്ലാ നിരക്കുകളും, ഫീസുകളും, പലിശകളും, ചെലവുകളും തിരിച്ചടക്കാൻ  ബാധ്യസ്ഥനാണെന്ന് ഞാൻ സമ്മതിക്കുന്നു.  ഇത് എന്റെ അക്കൗണ്ട്  ഡെബിറ്റുവഴി ബാങ്കിന് വീണ്ടെടുക്കാവുന്നതാണ്. മതിയായ ഫണ്ടുകൾ ലഭ്യമല്ലെങ്കിൽ, മുഴുവൻ തുകയും വീണ്ടെടുക്കുന്നതുവരെ ഒരു നിശ്ചിത കാലയളവിൽ ചാർജുകൾ  അക്കൗണ്ടിലേക്ക് ഡെബിറ്റ് ചെയ്യുമെന്ന് ഞാൻ സമ്മതിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു

12.

അക്കൗണ്ടിലെ ശരാശരി പ്രതിമാസ / ത്രൈമാസ ബാലൻസ്  നിലനിർത്തുന്നില്ലെങ്കിൽ, ചെക്ക്ബുക്കുകൾ, അഡ്‌ഹോക്ക് സ്റ്റേറ്റ്‌മെന്റുകൾ, ഫോൺബാങ്കിംഗ് TINs, നെറ്റ്ബാങ്കിംഗ് IPINs, ഡെബിറ്റ് / ATM കാർഡുകൾ, പിൻ എന്നിവ നിരസിക്കാനുള്ള അവകാശം ബാങ്കിൽ നിക്ഷിപ്തമാണ്.

13.

ഒരു അക്കൗണ്ട് തുറക്കുമ്പോഴോ അല്ലെങ്കിൽ ഏതെങ്കിലും ബിസിനസ്സ്  ഇടപാട് നടത്തുമ്പോഴോ ഞാൻ ബാങ്കിന്റെ ഏതെങ്കിലും സെയിൽസ് പ്രതിനിധിക്ക് പണം നൽകില്ലെന്ന് സമ്മതിക്കുന്നു. ബ്രാഞ്ച് പരിസരത്തെ ബാങ്കിന്റെ ടെല്ലർ കൗണ്ടറുകളിൽ മാത്രമേ പണം നിക്ഷേപിക്കുക ഉള്ളു എന്നും ഞാൻ സമ്മതിക്കുന്നു.

14.

എന്റെ ഫാക്സ് നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനായി ബാങ്ക് ആവശ്യപ്പെടുന്ന രൂപത്തിലും രീതിയിലുമുള്ള എഴുത്തുകൾ നൽകുമെന്ന് ഞാൻ സമ്മതിക്കുന്നു.    

15.

കൊറിയർ / മെസഞ്ചർ / മെയിൽ വഴിയോ മറ്റേതെങ്കിലും മാർഗ്ഗങ്ങൾ വഴിയോ ബാങ്ക് അതിന്റെ വിവേചനാധികാരത്തിൽ എനിക്ക് ആശയവിനിമയങ്ങൾ / കത്തുകൾ അയയ്ക്കുമെന്ന് ഞാൻ സമ്മതിക്കുന്നു. ഈ മാർഗ്ഗങ്ങൾ മൂലം വരുന്ന കാലതാമസത്തിന് ബാങ്ക് ബാധ്യസ്ഥരല്ല.

16.

ബാങ്ക് ബ്രാഞ്ചിൽ നിന്ന്  ചെക്ക് ബുക്കുകൾ, ഫോൺബാങ്കിംഗ് TINs, നെറ്റ്ബാങ്കിംഗ് IPINs, ഡെബിറ്റ് / എടിഎം കാർഡുകൾ, പിൻ എന്നിവ വ്യക്തിപരമായി ശേഖരിക്കുന്നതിനുള്ള എന്റെ നിർദ്ദിഷ്ട നിർദ്ദേശങ്ങളുടെ അഭാവത്തിൽ, ബാങ്കിന്റെ വിവേചനാധികാരത്തിൽ  കൊറിയർ / മെസഞ്ചർ / മെയിൽ വഴിയോ മറ്റേതെങ്കിലും മാർഗ്ഗം വഴിയോ, കത്തിടപാടുകൾക്കായി ഞാൻ അറിയിച്ച വിലാസത്തിൽ  അയയ്ക്കുമെന്ന് ഞാൻ സമ്മതിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു.

17.

ഞാൻ രേഖാമൂലം ചെക്ക് ബുക്ക് വേണ്ടന്ന് അറിയിക്കാത്ത പക്ഷം,ബാങ്ക് അക്കൗണ്ട് തുറക്കു‌‌‌‌‌‌‌‌മ്പോൾ എനിക്ക് ചെക്ക് ബുക്ക് തരുമെന്ന് ഞാൻ സമ്മതിക്കുന്നു. രേഖാമൂലമുള്ള അഭ്യർത്ഥന വഴിയോ, എടിഎം, ഫോൺബാങ്കിംഗ് അല്ലെങ്കിൽ നെറ്റ്ബാങ്കിംഗ് വഴിയോ മാത്രമേ  പിന്നീടുള്ള ചെക്ക് ബുക്കുകൾ തരുകയുള്ളു.   

18.

ഒരു മൈനറിന് അക്കൗണ്ട് തുറക്കുമ്പോൾ, അയാളുടെ സ്വാഭാവിക രക്ഷാധികാരിക്കോ അല്ലെങ്കിൽ കോടതി നിയോഗിച്ച രക്ഷാധികാരിക്കോ അക്കൗണ്ട് തുറക്കാൻ അധികാരമുണ്ടെന്ന്  ഞാൻ സമ്മതിക്കുന്നു. മേൽപ്പറഞ്ഞ മൈനർ പ്രായപൂർത്തിയാകുന്നതുവരെ അക്കൗണ്ടിലെ എല്ലാ ഇടപാടുകളിലും മൈനറിനെ  പ്രതിനിധീകരിക്കുന്നത് ഈ  രക്ഷാധികാരിയായിരിക്കും. ഈ മൈനർ പ്രായപൂർത്തിയാകുമ്പോൾ  രക്ഷാധികാരിയുടെ അക്കൗണ്ട് പ്രവർത്തിപ്പിക്കാനുള്ള അവകാശം ഇല്ലാതാകും. മൈനർ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കൽ / ഇടപാടുകൾ നടത്തിയതിന് എതിരെയുള്ള മൈനറുടെ അവകാശവാദത്തിന് ബാങ്കിന് നഷ്ടപരിഹാരം നൽകുമെന്ന് രക്ഷാധികാരി സമ്മതിക്കുന്നു.

19.

ഇടപാടുകൾ നടത്തുന്നതിന് മതിയായ ഫണ്ട് / ക്ലിയേർഡ് ബാലൻസ് / മുൻകൂട്ടി ക്രമീകരിച്ച ക്രെഡിറ്റ് സൗകര്യങ്ങൾ എന്നിവ എന്റെ അക്കൗണ്ടിൽ ഉണ്ടെന്ന് ഉറപ്പു വരുത്താൻ ഞാൻ സമ്മതിക്കുകയും ഏറ്റെടുക്കുകയും ചെയ്യുന്നു. ഫണ്ടുകളുടെ അപര്യാപ്തത കാരണം ബാങ്ക് എന്റെ നിർദ്ദേശങ്ങൾ പാലിക്കാത്തതിനാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾക്ക് ബാങ്ക് ബാധ്യസ്ഥനല്ലെന്ന് ഞാൻ സമ്മതിക്കുന്നു. മുൻകൂർ അനുമതിയില്ലാതെയോ എന്നെ അറിയിക്കാതെയോ തന്നെ ഫണ്ടുകളുടെ അപര്യാപ്തതയുമായി ബന്ധപ്പെട്ടുള്ള മറ്റു നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ ബാങ്കിന് സ്വന്തം വിവേചനാധികാരം ഉപയോഗിക്കാം. ഫണ്ടുകളുടെ അപര്യാപ്തത മൂലം ഉണ്ടായ  അഡ്വാൻസ്, ഓവർഡ്രാഫ്റ്റ് അല്ലെങ്കിൽ ക്രെഡിറ്റ് എന്നിവയും, അതുവഴി  ഉണ്ടായേക്കാവുന്ന അനുബന്ധ ചാർജുകളും, കാലാകാലങ്ങളിൽ, പ്രൈം ലെൻഡിംഗ് നിരക്കിൽ പലിശ സഹിതം തിരിച്ചടയ്ക്കാൻ ഞാൻ ബാധ്യസ്ഥനാണ്. മതിയായ ഫണ്ടുകൾ ഇല്ലാത്തതുമൂലം ഉയർന്ന മൂല്യമുള്ള ചെക്കുകൾ പതിവായി  മടങ്ങുകയാണെങ്കിൽ ചെക്ക് ബുക്കുകൾ നിർത്തലാക്കുന്നതിനോ അക്കൗണ്ട്  ഇല്ലാതാക്കുന്നതിനോ ബാങ്കിന് അധികാരമുണ്ടെന്ന് ഞാൻ സമ്മതിക്കുന്നു.

20.

അക്കൗണ്ട്  ഓവർഡ്രോ ആയാൽ,എന്റെ മറ്റേതെങ്കിലും അക്കൗണ്ടിലുള്ള  ക്രെഡിറ്റിൽ നിന്നും ഈ തുക ഈടാക്കാനുള്ള അവകാശം ബാങ്കിൽ നിക്ഷിപ്തമാണെന്ന് ഞാൻ സമ്മതിക്കുന്നു.

21.

BC കൗണ്ടറുകളിൽ ഞാൻ നടത്തിയ ഇടപാടുകൾ അടുത്ത പ്രവൃത്തി ദിവസത്തോടെ ബാങ്ക് പുസ്തകങ്ങളിൽ പ്രതിഫലിക്കുമെന്ന് ഞാൻ സമ്മതിക്കുന്നു.

22.

സാങ്കേതിക തകരാറോ  / പിഴവോ ടെലികമ്മ്യൂണിക്കേഷൻ ശൃംഖലയിലെ ഏതെങ്കിലും തകരാറോ അല്ലെങ്കിൽ ബാങ്കിന്റെ നിയന്ത്രണത്തിനതീതമായ ഏതെങ്കിലും സോഫ്റ്റ്‌വെയർ അല്ലെങ്കിൽ ഹാർഡ്‌വെയർ  സിസ്റ്റങ്ങളിലെ പിഴവോ കാരണം ഏതെങ്കിലും സേവനങ്ങൾ/ സൗകര്യങ്ങൾ തടസ്സപ്പെടുകയോ ലഭ്യമാകാതിരിക്കുകയോ ചെയ്താൽ ഉണ്ടാകാവുന്ന നാശനഷ്ടങ്ങൾക്കോ, മറ്റു നഷ്ടങ്ങൾക്കോ  (നേരിട്ടോ അല്ലാതെയോ) ബാങ്ക് ബാധ്യസ്ഥരല്ലെന്ന് ഞാൻ സമ്മതിക്കുന്നു. 

23.

താഴെപ്പറയുന്ന കാരണങ്ങളാൽ ആവശ്യമായേക്കാവുന്ന വ്യക്തിഗത വിവരങ്ങൾ അതീവ രഹസ്യമായി ബാങ്കിന് മറ്റ് സ്ഥാപനങ്ങൾക്ക് വെളിപ്പെടുത്തി കൊടുക്കാമെന്ന് ഞാൻ സമ്മതിക്കുന്നു:

  1. ഏതെങ്കിലും ടെലികമ്മ്യൂണിക്കേഷൻ അല്ലെങ്കിൽ ഇലക്ട്രോണിക് ക്ലിയറിംഗ് നെറ്റ്‌വർക്കിൽ പങ്കെടുക്കുന്നതിന്
  2. നിയമപരമായ നിർദ്ദേശത്തിന് അനുസൃതമായി
  3. അംഗീകൃത ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികളുടെ ക്രെഡിറ്റ് റേറ്റിംഗിനായി
  4. വഞ്ചന തടയുന്നതിനായി 
  5. ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോകൾക്കായി

24.

HBL Global Ltd-ഡിനും, സേവനങ്ങളും ഉൽ‌പ്പന്നങ്ങളും നൽകുന്നതുമായി ബന്ധപ്പെട്ട് ബാങ്ക് ഏർപ്പെട്ടിരിക്കുന്ന മറ്റ് ഏതെങ്കിലും മാർക്കറ്റിംഗ് ഏജന്റുമാരോ കരാറുകാരുമായോ ക്രോസ് സെല്ലിംഗ് ആവശ്യത്തിനായി അക്കൗണ്ട് ഓപ്പണിംഗ് ഫോമിൽ നൽകിയിട്ടുള്ള വിവരങ്ങൾ വെളിപ്പെടുത്തുന്നതിന് ഞാൻ ബാങ്കിന് സമ്മതം നൽകുന്നു. ‘ഡു നോട്ട് കോൾ’ (Do Not Call) സൗകര്യത്തിനായി ഞാൻ രജിസ്റ്റർ ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് ക്രോസ്-സെയിലിനു  മുമ്പ് ബാങ്ക് എല്ലായ്‌പ്പോഴും പരിശോധിക്കേണ്ടതുണ്ട്.

25.

സി.ഐ.ബി.ഐ.എൽ (CIBIL) ലേക്ക് വിവരങ്ങൾ വെളിപ്പെടുത്തൽ:

ഒരു മുന്‍കൂര്

വ്യവസ്ഥ എന്ന നിലയിൽ, വായ്പകൾ / അഡ്വാൻസുകൾ / മറ്റ് ഫണ്ട് അധിഷ്ഠിതവും,  ഫണ്ട് അധിഷ്ഠിതമല്ലാത്തതുമായ ക്രെഡിറ്റ് സൗകര്യങ്ങൾ എനിക്ക് നല്കുന്നതിനുവേണ്ടി, ബാങ്കിന് ഞാനുമായി  ബന്ധപ്പെട്ട വിവരങ്ങൾ, ഡാറ്റകൾ, എനിക്ക് ലഭ്യമാക്കിയ / ലഭ്യമാക്കിയേക്കാവുന്ന ക്രെഡിറ്റ് സൗകര്യ വിവരങ്ങൾ, ഞാൻ ഏറ്റെടുത്തിട്ടുള്ളതും / ഏറ്റെടുക്കേണ്ടതായിട്ടുള്ളതുമായ ചുമതലകളോ അതിനോടനുബന്ധിച്ചുള്ള ബാധ്യതാ വിവരങ്ങളോ വെളിപ്പെടുത്തുന്നതിന് എന്റെ സമ്മതം ആവശ്യമാണെന്ന് ഞാൻ മനസ്സിലാക്കുന്നു.അതനുസരിച്ച്, ബാങ്ക് വെളിപ്പെടുത്തലിന് ഞാൻ താഴെ പറയുന്ന കാര്യങ്ങൾക്ക് സമ്മതം നൽകുകയും ചെയ്യുന്നു: 

  1. എന്നോട് ബന്ധപ്പെട്ട വിവരങ്ങളും ഡാറ്റകളും
  2. എന്നാൽ ലഭ്യമാക്കിയ / ലഭ്യമാക്കിയേക്കാവുന്ന ക്രെഡിറ്റ് സൗകര്യവുമായി ബന്ധപ്പെട്ട വിവരങ്ങളും ഡാറ്റകളും
  3. എന്റെ ചുമതലകൾ നിറവേറ്റുന്നതിൽ എന്തെങ്കിലും വീഴ്‌ചകൾ വരുത്തിയിട്ടുണ്ടെന്ന് ബാങ്കിന് തോന്നിയാൽ ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ (ഇന്ത്യ) ലിമിറ്റഡിനോ ഇതിനായി ആർ.‌ബി.‌ഐ (RBI) അധികാരപ്പെടുത്തിയ മറ്റേതെങ്കിലും ഏജൻസിക്കോ  ക്രെഡിറ്റ് വിവരങ്ങൾ കൈമാറാവുന്നതാണ്. ഞാൻ ബാങ്കിലേക്ക് നൽകിയ വിവരങ്ങളും ഡാറ്റയും സത്യമാണെന്നും ശരിയാണെന്നും ഇതിനാൽ പ്രഖ്യാപിക്കുന്നു.


ഞാൻ താഴെ പറയുന്ന കാര്യങ്ങൾ ഉറപ്പു നല്കുന്നു:

  1. ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ (ഇന്ത്യ) ലിമിറ്റഡും അംഗീകാരമുള്ള മറ്റേതെങ്കിലും ഏജൻസിയും ബാങ്ക് വെളിപ്പെടുത്തിയ വിവരങ്ങളും ഡാറ്റയും അവർക്ക് അനുയോജ്യമെന്ന് കരുതുന്ന രീതിയിൽ ഉപയോഗിക്കാനും പ്രോസസ്സ് ചെയ്യാനും കഴിയും.
  2. റിസർവ് ബാങ്കിനുവേണ്ടി ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ (ഇന്ത്യ) ലിമിറ്റഡും അംഗീകാരമുള്ള മറ്റേതെങ്കിലും ഏജൻസിയും, തയ്യാറാക്കി പ്രോസസ്സ് ചെയ്ത വിവരങ്ങളും ഡാറ്റയും ഉൽ‌പ്പന്നങ്ങളും മറ്റു ബാങ്കുകൾ / ധനകാര്യ സ്ഥാപനങ്ങൾ, മറ്റ് ക്രെഡിറ്റ് ഗ്രാന്റർ‌മാർ‌ അല്ലെങ്കിൽ‌ രജിസ്റ്റർ‌ ചെയ്‌ത ഉപയോക്താക്കൾക്ക് ലഭ്യമാക്കാം. 

26.

ഫോഴ്‌സ് മജ്യൂരെ (Force Majeure):

നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി ബാങ്കിന്റെ ഏതെങ്കിലും ഇടപാട് ഫലപ്രദമാകാതിരിക്കുകയോ പൂർത്തിയാക്കാതിരിക്കുകയോ ഏതെങ്കിലും ബാധ്യതകൾ നിറവേറ്റുന്നതിൽ പരാജയപ്പെടുകയോ ചെയ്താൽ  ബാങ്ക് ഉത്തരവാദിയല്ല. ഇതുകൂടാതെ ഫോഴ്‌സ് മജ്യൂർ ഇവന്റ് (ചുവടെ നിർവചിച്ചിരിക്കുന്നത്)  പെർഫോർമൻസ് തടയുകയോ തടസ്സപ്പെടുത്തുകയോ കാലതാമസം വരുത്തുകയോ ചെയ്താൽ ബാങ്കിന്റെ സേവനങ്ങളെ / സൗകര്യങ്ങളെ പ്രത്യേകമായി ബാധിക്കും. അങ്ങനെയാണെങ്കിൽ ഫോഴ്‌സ് മജ്യൂർ ഇവന്റ് തുടരുന്നിടത്തോളം കാലം ബാങ്ക് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കും. ഇതുമൂലം ഉണ്ടാകുന്ന ബാധ്യതകൾക്കൊന്നും ബാങ്ക്  ഉത്തരവാദിയായിരിക്കുകയില്ല. 

 

"ഫോഴ്‌സ് മജ്യൂർ ഇവന്റ്" എന്നാൽ ബാങ്കിന്റെ ന്യായമായ നിയന്ത്രണത്തിന് അതീതമായ ഏതെങ്കിലും കാരണങ്ങളാൽ സംഭവിക്കുന്ന ഒരു അവസ്ഥയാണ്. ഏതെങ്കിലും ആശയവിനിമയ സംവിധാനങ്ങളുടെ ലഭ്യതയില്ലായ്മ, നടപടികളിലോ, പേയ്‌മെന്റ് ഡെലിവറി ഘടനയിലോ സംഭവിച്ച ലംഘനം അല്ലെങ്കിൽ വൈറസ്, അട്ടിമറി, തീ, വെള്ളപ്പൊക്കം, സ്ഫോടനം, ദൈവത്തിന്റെ പ്രവൃത്തികൾ, ആഭ്യന്തര കലഹങ്ങൾ, ഏതെങ്കിലും തരത്തിലുള്ള വ്യവസായിക പ്രവർത്തനങ്ങൾ, കലാപങ്ങൾ, യുദ്ധം, സർക്കാർ പ്രവർത്തനങ്ങൾ, കമ്പ്യൂട്ടർ ഹാക്കിംഗ്, കമ്പ്യൂട്ടർ ഡാറ്റയിലേക്കും സംഭരണ ​​ഉപകരണങ്ങളിലേക്കും അനധികൃതമായി പ്രവേശിക്കൽ, കമ്പ്യൂട്ടർ ക്രാഷുകൾ, കമ്പ്യൂട്ടർ ടെർമിനലിലെ തകരാറുകൾ അല്ലെങ്കിൽ ഏതെങ്കിലും വിനാശകരമായ കാര്യങ്ങൾ സിസ്റ്റങ്ങളെ ബാധിച്ചത്, വിനാശകരമായ കറപ്റ്റഡ്  കോഡുകളും പ്രോഗ്രാമുകളും, മെക്കാനിക്കൽ അല്ലെങ്കിൽ സാങ്കേതിക പിഴവുകളും / പരാജയങ്ങളും, പവർ ഷഡ് ഡൗൺ,  ടെലികമ്മ്യൂണിക്കേഷൻ പിഴവുകൾ എന്നിവ മൂലം ഉണ്ടാകുന്ന അവസ്ഥയാണ്.

27.

നഷ്ടപരിഹാരം (Indemnity):

എനിക്കെതിരായി ബാങ്ക് എടുത്ത നടപടികൾ,  ക്ലെയിമുകൾ, ഡിമാൻ്റുകൾ, നഷ്ടം, നാശനഷ്ടങ്ങൾ, ചെലവുകൾ, ചാർജുകൾ എന്തുതന്നെയായാലും, എന്റെ ഭാഗത്തുനിന്നുള്ള ഏതെങ്കിലും അശ്രദ്ധ / തെറ്റ് / ദുര്‍ന്നടപ്പ്  അല്ലെങ്കിൽ ഏതെങ്കിലും സേവനങ്ങളുമായി ബന്ധപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും ഞാൻ ലംഘിക്കുകയോ പാലിക്കുകയോ ചെയ്യാത്തതും ഞാൻ നൽകിയ  ഏതെങ്കിലും നിർദ്ദേശങ്ങൾ ബാങ്ക് നല്ല വിശ്വാസത്തോടെ സ്വീകരിച്ചതോ നടപടിയെടുക്കാൻ വിസമ്മതിക്കുന്നതോ ആയ കാര്യങ്ങൾ മൂലവും ഉണ്ടായ നഷ്ടങ്ങൾക്ക് ഞാൻ ബാങ്കിന് നഷ്ടപരിഹാരം നൽകുമെന്നും ബാങ്ക് ഇതിന് ഉത്തരവാദി അല്ലെന്നും ഞാൻ സമ്മതിക്കുന്നു.

28.

റൈറ്റ് ഓഫ് ലീൻ (Right of Lien) /സെറ്റ്  ഓഫ് (Set off) :

ഞാൻ ബാങ്കുമായുള്ള റൈറ്റ് ഓഫ് ലീനിന്റെയും സെറ്റ് ഓഫിന്റെയും അസ്തിത്വം അനുവദിക്കുകയും സ്ഥിരീകരിക്കുകയും ചെയ്യുന്നു. ഇത് എപ്പോൾ വേണമെങ്കിലും എന്നോടൊപ്പമുള്ള ഏതെങ്കിലും കരാറുകൾ‌ക്ക് കീഴിലുള്ള പ്രത്യേക അവകാശങ്ങളോട് എതിരഭിപ്രായമില്ലാതെ ഏത് സമയത്തും ബാങ്കിന് പ്രവർത്തിക്കാം. ഇത്  ബാങ്കിന്റെ പൂർണ്ണ വിവേചനാധികാരത്തിലുള്ളതും എന്നെ അറിയിക്കാതെ തന്നെ എന്റെ ഉടമസ്ഥതയിലുള്ളതോ ബാങ്കിൽ നിക്ഷേപിച്ചതോ ആയ പണം, ബാങ്ക് എനിക്ക് നൽകേണ്ടതോ, വായ്പാ സൗകര്യത്തിന് കീഴിലോ അതുമായി ബന്ധപ്പെട്ടോ ബാങ്കിന്റെ ഏതെങ്കിലും കുടിശ്ശികയായോ ഉചിതമായ മറ്റു രീതികളിലോ ബാങ്കിന്  ഉപയോഗപ്പെടുത്തുകയും ചെയ്യാം. നിബന്ധനകൾക്കും വ്യവസ്ഥകൾക്കും കീഴിൽ അടയ്ക്കേണ്ട ഏതെങ്കിലും നിരക്കുകൾ / ഫീസുകൾ  / കുടിശ്ശികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 

29.

മിസലേനീയസ് (Miscellaneous):

ഈ നിബന്ധനകളും വ്യവസ്ഥകളും നൽകുന്ന ഏതെങ്കിലും അവകാശങ്ങൾ  നടപ്പിലാക്കുന്നതിൽ പരാജയപ്പെടുകയും ഏതെങ്കിലും നിയമം അത്തരം അവകാശങ്ങൾ എഴുതിത്തള്ളുന്നതായി കണക്കാതിരിക്കുകയും ചെയ്താൽ, തുടർന്നുള്ള ഏത് സമയത്തും അത് നടപ്പിലാക്കുന്നതിനു വേണ്ടി ബാങ്ക് പ്രവർത്തിക്കുകയും ചെയ്യും. 

30.

ഭരണനിര്‍വഹണ നിയമം (Governing Law):

എല്ലാ ക്ലെയിമുകളും തർക്കങ്ങളും മുംബൈയിലെ കോടതികളുടെ പ്രത്യേക അധികാരപരിധിക്ക് മാത്രം വിധേയമാണ്. ഈ നിബന്ധനകളും വ്യവസ്ഥകളും ബാങ്കിന് കീഴിലുള്ള  ഉപഭോക്താവിന്റെ അക്കൗണ്ടുകളുടെ പ്രവർത്തനങ്ങളും ബാങ്ക് നൽകുന്ന സേവനങ്ങളുടെ ഉപയോഗങ്ങളും നിയന്ത്രിക്കുന്നത് റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ നിയമങ്ങളാണ്, മറ്റൊരു രാജ്യത്തിന്റെയും നിയമങ്ങൾ ബാധകമല്ല. ഈ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി ഉണ്ടാകുന്ന ഏതെങ്കിലും ക്ലെയിമുകളോ കാര്യങ്ങളോ ഇന്ത്യയിൽ  മുംബൈയിലുള്ള കോടതികളുടെ പ്രത്യേക അധികാരപരിധിക്ക് സമർപ്പിക്കാൻ ഉപഭോക്താവും ബാങ്കും സമ്മതിക്കുന്നു. റിപ്പബ്ലിക് ഓഫ് ഇന്ത്യ ഒഴികെയുള്ള ഏതെങ്കിലും രാജ്യത്തിന്റെ നിയമങ്ങൾ പാലിക്കാത്തതിന് നേരിട്ടോ അല്ലാതെയോ യാതൊരു നടപടിയും ബാങ്ക് സ്വീകരിക്കുന്നതല്ല.

31.

ഞാൻ കൈവശം വച്ചിരിക്കുന്നതോ / പ്രയോജനപ്പെടുത്തുന്നതോ ആയ  ബാങ്കിന്റെ ഏതെങ്കിലും ഉൽ‌പ്പന്നങ്ങളുടെയോ  / സേവനങ്ങളുടെയോ  സവിശേഷതകളുമായി ബന്ധപ്പെട്ട് എനിക്ക് എന്തെങ്കിലും പരാതി ഉണ്ടോ? ഉണ്ടെങ്കിൽ പരിഹാരത്തിനായി ബാങ്കിന്റെ  പരാതി പരിഹാര സെല്ലായ ൽ സമീപിക്കാൻ കഴിയുമെന്ന് എനിക്കറിയാം. പരാതി നൽകി 30 ദിവസത്തിനുള്ളിൽ എനിക്ക് തൃപ്തികരമായ പ്രതികരണം ലഭിച്ചില്ലെങ്കിൽ, ബാങ്കിംഗ് ഓംബുഡ്സ്മാൻ സ്കീം 2006 പ്രകാരം, എന്റെ അക്കൗണ്ട് കൈവശമുള്ള പ്രദേശത്തിന്റെ ചുമതലയുള്ള റിസർവ് ബാങ്ക് നിയോഗിച്ച ഓംബുഡ്സ്മാനെ സമീപിക്കാൻ എനിക്ക് കഴിയും. അവയുടെ വിശദാംശങ്ങൾ www.bankingombudsman.rbi.org.in ൽ ലഭ്യമാണ്.

32.

തുടർച്ചയായി രണ്ട് വർഷത്തേക്ക് ഞാൻ / ഞങ്ങൾ സേവിംഗ്സ് അക്കണ്ടിലോ കറന്റ് അക്കണ്ടിലോ ഇടപാടുകൾ ഒന്നും നടത്തിയില്ലെകിൽ ഈ അക്കൗണ്ടുകൾ 'സജീവമല്ലാത്ത' അക്കൗണ്ടായി (ക്രെഡിറ്റ് പലിശ, ഡെബിറ്റ് പലിശ പോലുള്ള സിസ്റ്റം ജനറേറ്റുചെയ്ത ഇടപാടുകൾ ഒഴികെ) പരിഗണിക്കുമെന്ന് ഞാൻ / ഞങ്ങൾ സമ്മതിക്കുന്നു. 

എന്റെ / ഞങ്ങളുടെ (എല്ലാ ജോയിന്റ് ഹോൾഡർമാരുടേയും) രേഖാമൂലമുള്ള നിർദ്ദേശത്തിനുപുറമെ ഹോം ബ്രാഞ്ചിൽ ഞാനോ/ ഞങ്ങളോ  ഇടപാടുകൾ പുനരാരംഭിച്ചാൽ മാത്രമേ അക്കൗണ്ട് സ്റ്റാറ്റസ് 'ആക്റ്റീവ്' ആയി മാറുകയുള്ളു  എന്ന് ഞാൻ / ഞങ്ങൾ സമ്മതിക്കുന്നു. അക്കൗണ്ട് സ്റ്റാറ്റസ്  'സജീവമല്ലാത്ത' അക്കൗണ്ടായി മാറിയാൽ എ.ടി.എം, നെറ്റ് ബാങ്കിംഗ്, ഫോൺ-ബാങ്കിംഗ് പോലുള്ള നേരിട്ടുള്ള ബാങ്കിംഗ് മാര്‍ഗ്ഗങ്ങളിലൂടെയുള്ള ഇടപാടുകൾ ബാങ്ക് അനുവദിക്കില്ലെന്ന് ഞാൻ / ഞങ്ങൾ മനസ്സിലാക്കുന്നു.

33.

ഒന്നിൽ കൂടുതൽ ഡിമാൻഡ് ഡ്രാഫ്റ്റ് / പേ-ഓർഡർ നൽകി എന്റെ / ഞങ്ങളുടെ അക്കൗണ്ടിലേക്ക് ഡെബിറ്റ് ചെയ്യുന്നതിനായി ഞാൻ / ഞങ്ങൾ സിംഗിൾ ചെക്ക് / നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിൽ, അത് എന്റെ/ഞങ്ങളുടെ അക്കൗണ്ടിലെ ഒന്നിലധികം ഡെബിറ്റ് എൻ‌ട്രികളായി പ്രതിഫലിക്കുമെന്ന് ഞാൻ / ഞങ്ങൾ സമ്മതിക്കുന്നു.  

34.

ഉപഭോക്താവിന്റെ ചെലവിലും റിസ്കിലും, ഏതെങ്കിലും വ്യക്തിയുടെയോ / മൂന്നാം കക്ഷി സേവന ദാതാവിന്റെയോ / ഏജന്റിന്റെയോ / ഏജൻസിയുടെ സേവനങ്ങളിലോ , ഇടപെടുന്നതിനും / ഉപയോഗിക്കുന്നതിനും ബാങ്കിന് വിവേചനാധികാരം ഉണ്ട്. കളക്ഷൻ, കുടിശ്ശിക വീണ്ടെടുക്കൽ, സുരക്ഷ നടപ്പിലാക്കൽ, ഉപഭോക്താവിന്റെ / ആസ്തികളുടെ ഏതെങ്കിലും വിവരങ്ങൾ നേടുക  കൂടാതെ നിയമപരമായ നടപടികൾ / പ്രവൃത്തികൾ അതുമായി ബന്ധിപ്പിച്ചിട്ടുള്ള കാര്യങ്ങൾ ഉൾപ്പെടെ വാഗ്ദാനം ചെയ്യുന്ന ഏതെങ്കിലും ഉൽ‌പ്പന്നങ്ങൾക്ക് / സേവനങ്ങൾക്ക് ബാങ്കിന് അധികാരമുണ്ട്.

35.

ഉപഭോക്താവ് സമർപ്പിച്ച അപേക്ഷ, ഫോട്ടോഗ്രാഫുകൾ, വിവരങ്ങൾ, രേഖകൾ എന്നിവ തിരികെ നൽകാതിരിക്കാൻ ബാങ്കിന് അവകാശമുണ്ട്. വ്യക്തിഗത വിവരങ്ങൾ, ഡോക്യൂമെൻ്റുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ, ബാങ്ക് നൽകുന്ന ഉൽ‌പ്പന്നങ്ങൾ / സേവനങ്ങൾ, ഡീഫോൾട്ടുകൾ, സെക്യൂരിറ്റി, ഉപഭോക്താവിന്റെ ബാധ്യതകൾ എന്നിവയുൾപ്പെടെ ഉപഭോക്താവുമായി ബന്ധപ്പെട്ട ഏത് വിവരവും ഉപഭോക്താവിന്റെ സമ്മതമില്ലാതെയും  അറിയിപ്പില്ലാതെയും  വെളിപ്പെടുത്തുന്നതിന് ബാങ്കിന് പൂർണ്ണ അവകാശവും  അധികാരവുമുണ്ട്. ഇതുകൂടാതെ ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ ഓഫ് ഇന്ത്യ (CIBIL) / മറ്റേതെങ്കിലും സർക്കാർ / റെഗുലേറ്ററി / സ്റ്റാറ്റ്യൂട്ടറി / പ്രൈവറ്റ് ഏജൻസി, ക്രെഡിറ്റ് ബ്യൂറോ,ആർ.ബി.ഐ (RBI), ബാങ്കിന്റെ മറ്റ് ബ്രാഞ്ചുകൾ / സബ്‌സിഡിയറികൾ / അഫിലിയേറ്റുകൾ / റേറ്റിംഗ് ഏജൻസികൾ, സേവന ദാതാക്കൾ, മറ്റ് ബാങ്കുകൾ / ധനകാര്യ സ്ഥാപനങ്ങൾ, ഏതെങ്കിലും മൂന്നാം കക്ഷികൾ, ട്രാൻസ്ഫറിമാരുടെ വിവരങ്ങൾ‌ ആവശ്യമുള്ളതും വിവരങ്ങൾ‌ പ്രോസസ്സ് ചെയ്ത്   പ്രസിദ്ധീകരിക്കുന്ന ഏതെങ്കിലും അസൈൻ‌മാർ‌ / പൊട്ടൻഷൃൽ  അസൈൻ‌മാർ‌, പബ്ലിഷർ / ബാങ്ക് / ആർ.ബി.ഐ (RBI) ആവശ്യമെന്ന് കരുതുന്ന മാധ്യമത്തിലൂടെ കാലാകാലങ്ങളിൽ മനഃപൂര്‍വ്വമായ വീഴ്‌ചവരുത്തുന്ന ഡീഫോൾട്ടേഴ്സിൻ്റെ ലിസ്റ്റ് പ്രസിദ്ധീകരിക്കുക, കെ‌വൈ‌സി (KYC) വിവര പരിശോധന, ക്രെഡിറ്റ് റിസ്ക് വിശകലനം അല്ലെങ്കിൽ മറ്റ് അനുബന്ധ ആവശ്യങ്ങൾ‌ക്കായി ഉപയോഗിക്കാം.ഈ ബന്ധത്തിൽ, കരാറിന്റെ സ്വകാര്യതയും സ്വകാര്യതയുടെ ആനുകൂല്യങ്ങളിൽനിന്നും ഉപഭോക്താവിനെ ഒഴിവാക്കുന്നു. മറ്റ് ബാങ്കുകൾ / ഫിനാൻസ് എന്റിറ്റികൾ / ക്രെഡിറ്റ് ബ്യൂറോകൾ, ഉപഭോക്താവിന്റെ തൊഴിലാളികൾ / കുടുംബാംഗങ്ങൾ, ഉപഭോക്താവുമായി ബന്ധപ്പെട്ട മറ്റേതെങ്കിലു വ്യക്തികൾ എന്നിവരെ  സമീപിക്കാനും അന്വേഷിക്കാനും അവരിൽനിന്ന് വിവരങ്ങൾ നേടാനും ബാങ്കിന് അവകാശമുണ്ട്. ട്രാക്ക് റെക്കോർഡ്, ക്രെഡിറ്റ് റിസ്ക്, അല്ലെങ്കിൽ ഉപഭോക്താവുമായി സമ്പർക്കം സ്ഥാപിക്കുന്നതിനോ ഉപഭോക്താവിൽ നിന്നും കുടിശ്ശിക വീണ്ടെടുക്കുന്നതിനോ ബാങ്കിന് അവകാശമുണ്ട്. 

36.

ബാങ്ക്  ഏതെങ്കിലും വ്യക്തിഗത വിവരങ്ങളോ, സൂക്ഷ്‌മതയേറിയ വിവരങ്ങളോ ശേഖരിക്കുകയാണെങ്കിൽ, ബാങ്കിൻ്റെ www.hdfcbank.com വെബ്‌സൈറ്റിൽ ലഭ്യമായ ബാങ്കിന്റെ സ്വകാര്യതാ നയത്തിന് അനുസൃതമായി ഇത് കൈകാര്യം ചെയ്യപ്പെടും.

37.

ഗുണനിലവാര നിയന്ത്രണ ആവശ്യങ്ങൾക്കായി ഉപഭോക്താക്കളുമായി ടെലിഫോണിക് സംഭാഷണങ്ങൾ റെക്കോർഡുചെയ്യാനുള്ള അവകാശം ബാങ്കിൽ  നിക്ഷിപ്തമാണ്.

38.

ഡോക്യുമെന്റേഷനും അക്കൗണ്ട് ഓപ്പണിംഗ് ഫോമും നൽകിയിട്ടുണ്ടെങ്കിലും, നിങ്ങളുടെ അപേക്ഷ സ്വീകരിക്കുന്നതിനും നിരസിക്കുന്നതിനുമുള്ള അവകാശം ബാങ്കിൽ നിക്ഷിപ്തമാണ്. ഇക്കാര്യത്തിൽ ബാങ്കിന്റെ തീരുമാനം അന്തിമമായിരിക്കും.

39.

ഏതെങ്കിലും ലോൺ / സൗകര്യങ്ങൾ, മറ്റ് ബാങ്കിംഗ് ഉൽ‌പ്പന്നങ്ങൾ നിങ്ങൾക്ക് ഇൻറർനെറ്റ് ബാങ്കിംഗ് പ്ലാറ്റ്ഫോം വഴിയോ ബാങ്കിന്റെ സമാനമായ ഏതെങ്കിലും പ്ലാറ്റ്ഫോം വഴി ലഭ്യമാക്കാം. (കസ്റ്റമർ ഐഡിയും / ലോഗിൻ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ഉപഭോക്താവിന് / വായ്‌പ വാങ്ങുന്നയാൾക്ക് അക്കൗണ്ട് ആക്സസ് / നിരീക്ഷിക്കാൻ കഴിയുന്ന പ്ലാറ്റ്ഫോമുകൾ). ഉപയോക്താക്കളുടെയും / വായ്‌പ വാങ്ങുന്നയാളുടെയും ഓൺ‌ലൈൻ‌ അപേക്ഷ പൂർ‌ത്തിയാക്കുന്നതിനും വായ്‌പ രേഖകൾ‌ ഓൺ‌ലൈനായി നൽകുന്നതിനും ബാങ്കിന് ഇത്തരം പ്ലാറ്റ്ഫോം ഉപയോഗിക്കാം. ഓൺലൈൻ ലോൺ പ്രോസസ്സിംഗ് ഉൾപ്പെടെ, കസ്റ്റമർ ഐഡിയും പാസ്‌വേഡും ഉപയോഗിക്കുന്ന ഇന്റർനെറ്റ് ബാങ്കിംഗിഗോ മറ്റേതെങ്കിലും പ്ലാറ്റ്‌ഫോമുകളുടെയോ ഉപയോഗവും പ്രവർത്തനവും ഉപഭോക്താവ് / വായ്‌പ വാങ്ങുന്നയാൾ തന്നെ വ്യക്തിപരമായി ഉപയോഗിക്കുന്നതും  പ്രവർത്തിക്കുന്നതുമായി കണക്കാക്കണം. ഇതിൽ ഉപഭോക്താവ് തന്നെ പാസ്‌വേഡിന്റെ നഷ്ടം, മോഷണം, ഹാക്കിംഗ് മുതലായവയ്ക്ക് ഉത്തരവാദി ആയിരിക്കും.  ഇന്റർനെറ്റ് ബാങ്കിംഗ് അക്കൗണ്ട് പ്രവർത്തിക്കുന്ന വ്യക്തിയുടെ തിരിച്ചറിയൽ വിവരങ്ങൾ,  മാനസികവും  ശാരീരികവുമായ സ്ഥിരത, തുടങ്ങിയവ  പരിശോധിക്കേണ്ട ആവശ്യം ബാങ്കിനില്ല. 

40.

ബാങ്ക് അക്കൗണ്ടുകളിലേക്ക് ബന്ധിപ്പിക്കുന്നതിന്  ആധാർ വിശദാംശങ്ങൾ സമർപ്പിക്കുന്നതിലൂടെ,ഉപഭോക്താവ് ഇനിപ്പറയുന്ന നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുന്നു: -

ഇന്ത്യാ ഗവൺമെന്റ് നൽകിയ എന്റെ ആധാർ നമ്പർ ഞാൻ HDFC Bank-ലേക്ക് ഇതിനാൽ സമർപ്പിക്കുന്നു; HDFC Bank-ന് കീഴിൽ ഞാൻ നിലനിർത്തുന്ന എന്റെ എല്ലാ അക്കൗണ്ടുകളുമായും (നിലവിലുള്ളതും പുതിയതുമായ) ബന്ധങ്ങളുമായും ഇത് ബന്ധിപ്പിക്കുവാൻ  എന്റെ വ്യക്തിഗത ശേഷിയിലും അംഗീകൃത ഒപ്പിട്ടയാളെന്ന നിലയിലും സ്വമേധയാ എന്റെ സമ്മതം നൽകുന്നു. നിർദ്ദിഷ്ട സേവിംഗ്സ് അക്കൗണ്ടിൽ  ഇന്ത്യാ ഗവൺമെന്റിൽ നിന്ന് ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT) സ്വീകരിക്കാൻ എന്നെ പ്രാപ്തമാക്കുന്നതിന് എൻ‌പി‌സി‌ഐയിൽ (NPCI) എന്റെ ആധാർ നമ്പർ മാപ്പ് ചെയ്യാൻ ഞാൻ HDFC Bank-നെ അധികാരപ്പെടുത്തുന്നു. ഒന്നിൽ കൂടുതൽ ബെനിഫിറ്റ് ട്രാൻസ്ഫർ കിട്ടാനുണ്ടെങ്കിൽ, എല്ലാ ബെനിഫിറ്റ് ട്രാൻസ്ഫറുകളും ഈ അക്കൗണ്ടിൽ  ലഭിക്കുമെന്ന് ഞാൻ മനസ്സിലാക്കുന്നു. ആധാർ നമ്പർ കൈവശമുള്ള ഞാൻ, ആധാർ ആക്റ്റ്, 2016 അനുസരിച്ചും ബാധകമായ മറ്റെല്ലാ നിയമങ്ങളും അനുസരിച്ചും എന്റെ ആധാർ നമ്പർ, പേര്, ഫിംഗർപ്രിന്റ് / ഐറിസ്, എന്റെ ആധാർ വിശദാംശങ്ങൾ യു.ഐ‌.ഡി‌.എ.‌ഐ (UIDAI) യുമായി എന്നെ ഓതെൻ്റിക്കേറ്റ് ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും HDFC Bank-ന് ഞാൻ സ്വമേധയാ സമ്മതം നൽകുന്നു. എന്റെ ആധാർ വിശദാംശങ്ങളും ഐഡന്റിറ്റി വിവരങ്ങളും ഡെമോഗ്രാഫിക് ഓതെൻ്റിക്കേഷനും, വാലിഡേഷനും,

-കെ‌.വൈ‌.സി (e-KYC) കാര്യങ്ങൾക്കും, ബാങ്കിംഗ് സേവനങ്ങൾ നേടുന്നതിനും, എന്റെ അക്കൗണ്ടുകളുടെ / ബന്ധങ്ങളുടെ പ്രവർത്തനത്തിനും, സബ്സിഡികൾ, ആനുകൂല്യങ്ങൾ, സേവനങ്ങൾ ലഭിക്കുന്നതിതും കൂടാതെ ബാങ്കിംഗ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും സൗകര്യങ്ങൾ ഉൾപ്പെടുന്ന ഒ‌.ടി‌.പി ഓതെൻ്റിക്കേഷനും മാത്രമേ ഉപയോഗിക്കൂ എന്ന് HDFC Bank എന്നെ അറിയിച്ചു. എന്റെ ബയോമെട്രിക്സ് സൂക്ഷിച്ച് വെയ്ക്കില്ലെന്നും / പങ്കിടില്ലെന്നും HDFC Bank എന്നെ അറിയിച്ചു. ഈ വിവരങ്ങൾ ഓതെൻ്റിക്കേഷനായി മാത്രം സെൻട്രൽ ഐഡന്റിറ്റി ഡാറ്റാ റിപ്പോസിറ്ററിയിൽ (CIDR) സമർപ്പിക്കും. ബാങ്കിൽ സമർപ്പിച്ച എന്റെ വിവരങ്ങൾ മുകളിൽ സൂചിപ്പിച്ചതല്ലാതെ മറ്റൊരു ആവശ്യത്തിനും ഉപയോഗിക്കില്ലെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. നിലവിലുള്ളതും ഭാവിയിൽ തുറക്കാവുന്നതുമായ എന്റെ എല്ലാ അക്കൗണ്ടുകളിലേക്കും / ബാങ്കുമായുള്ള ബന്ധങ്ങളിലേക്കും എന്റെ ആധാർ നമ്പർ ബന്ധിപ്പിക്കുന്നതിനും ഓതെൻ്റിക്കേഷനും വേണ്ടി ഞാൻ HDFC Bank-നെ അധികാരപ്പെടുത്തുന്നു. ഞാൻ നൽകിയ തെറ്റായ വിവരങ്ങൾക്ക് HDFC Bank-നെയോ അതിന്റെ ഏതെങ്കിലും ഉദ്യോഗസ്ഥരെയോ ഉത്തരവാദികളാക്കുകയില്ല.

false

false